പത്താന്‍കോട്: ഭീകരാക്രമണം നടന്ന പത്താന്‍കോട് വ്യോമസേനാത്താവളത്തില്‍ നിന്ന് എകെ 47 തോക്കും മൊബൈല്‍ ഫോണും ഒരു ബൈനോക്കുലറും എന്‍ഐഎ കണ്ടെടുത്തു. അതിനിടെ ആക്രമണത്തില്‍ സൈന്യം വകവരുത്തിയ ഭീകരരുടെ വിശദാംശങ്ങള്‍ ലഭിക്കാന്‍ എന്‍ഐഎ ഇന്റര്‍പോളില്‍ തീവ്രശ്രമമാരംഭിച്ചു. ബഌക്ക് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കാനാണ് ശ്രമം.
പാക്കിസ്ഥാന് പത്താന്‍കോട്ടെ ആക്രമണവുമായി ബന്ധപ്പെട്ട് ഏതാനും പേരെ അറസ്റ്റു ചെയ്തിട്ടുണ്ട്. അറസ്റ്റിനെത്തുടര്‍ന്ന് ഐഎസ്ഐ, മിലിറ്ററി ഇന്റലിജന്‍സ്, ഫെഡറല്‍ അന്വേഷണ ഏജന്‍സി, പോലീസ് എന്നിയെ ഉള്‍പ്പെടുത്തി പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് സംയുക്ത അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: