ന്യൂദല്‍ഹി: സുരക്ഷാ സംവിധാനങ്ങള്‍ കര്‍ശനമാക്കിയതിനെ തുടര്‍ന്ന് മൂന്നുമണിക്കൂര്‍ മുമ്പെങ്കിലും വിമാനത്താവളത്തില്‍ എത്തണമെന്ന് എയര്‍ ഇന്ത്യ. സുരക്ഷ ശക്തമാക്കാന്‍ യാത്രക്കാരുടെ ബാഗുകളും മറ്റും വിശദമായ പരിശോധനകള്‍ക്കു വിധേയമാക്കേണ്ടതാണ്.
ഇതുമൂലം യാത്രക്കാര്‍ക്കും എയര്‍ ഇന്ത്യയ്ക്കുമുള്ള ബുദ്ധിമുട്ടുകള്‍ ഒഴിവാക്കുന്നതിനും വിമാനം പുറപ്പെടുന്നതിനുള്ള താമസം ഒഴിവാക്കുന്നതിനുമാണ് മൂന്നുമണിക്കൂര്‍ മുമ്പെങ്കിലും വിമാനത്താവളത്തിലെത്താന്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
ആഭ്യന്തരസര്‍വ്വീസ് യാത്രക്കാര്‍ വിമാനം പറന്നുയരേണ്ട സമയത്തിന് ഒരു മണിക്കൂര്‍ മുമ്പ് എത്തിച്ചേരണമെന്നാണ് നിലവിലെ വ്യവസ്ഥ. അത് ഒന്നര മണിക്കൂര്‍ മുമ്പാക്കി മാറ്റാനാണ് എയര്‍ ഇന്ത്യ ഇപ്പോള്‍ പുറത്തിറക്കിയ നിര്‍ദ്ദേശങ്ങളില്‍ പറയുന്നത്. ഡിജിസിഎ നിര്‍ദ്ദേശങ്ങള്‍ പ്രകാരം ആഭ്യന്തര യാത്രക്കാര്‍ 45 മിനുട്ട് മുമ്പും അന്താരാഷ്ട്ര സര്‍വ്വീസില്‍ 60 മിനുട്ടു മുമ്പും എത്തിച്ചേരേണമെന്നാണ്. വിമാനം പുറപ്പെടുന്നതിന് 25 മിനുട്ടു മുമ്പാണ് ബോര്‍ഡിംങ് പാസ് നല്‍കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: