തിരുവാഭരണഘോഷയാത്ര ശബരിമലയെലക്ഷ്യമാക്കി ഇന്നുച്ചക്ക് പുറപ്പെടും. ജനലക്ഷങ്ങള്‍ കാത്തിരിക്കുന്ന തിരുവാഭരണം ചാര്‍ത്തിയ അയ്യനയ്യപ്പ വിഗ്രഹം മകരസംക്രദിനത്തിനാണ് ചാര്‍ത്തുക. ശരണംവിളിയുടെ അകമ്പടിയാല്നയിക്കുന്ന തിരുവാഭരണ ഘോഷയാത്രയ്ക്ക് നിരവധി ക്ഷേത്രങ്ങളില്‍ സ്വീകരണം ലഭിക്കും. ഇന്നുച്ചക്ക് ഒരുമണിക്ക് പന്തളം കൊട്ടാരത്തില്‍നിന്നും പുറപ്പെടുന്ന യാത്രയില്‍ തിരുമുഖം, പൂജാപാത്രം, കൊടിയും ജീവതയും അടങ്ങുന്ന വിവിധ പെട്ടികള്‍ പാരമ്പര്യകുടുംബക്കാര് ശിരസിലേന്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: