കട്ടപ്പന: പുറ്റടി എസ്എന്‍ഡിപി ശാഖയുടെ കീഴിലുള്ള സ്വയംപ്രഭാദേവി ക്ഷേത്രത്തിലെ ഗുരുമന്ദിരത്തില്‍ വന്‍ മോഷണം. സുവര്‍ണപാദുകവും കാണിക്കവഞ്ചിയുമാണ് കഴിഞ്ഞദിവസം അര്‍ദ്ധരാത്രിയോടെ മോഷണം പോയത്. ക്ഷേത്രമതില്‍ ചാടികടന്നാണ് മോഷ്ടാക്കള്‍ അകത്തു കയറിയത്.മൂന്ന് താഴുകള്‍ അറത്ത് മാറ്റിയാണ് പഞ്ചലോഹത്തില്‍ തീര്‍ത്തിട്ടുള്ള സുവര്‍ണ പാദുകവും കാണിക്കവഞ്ചിയും മോഷ്ടിച്ചത്.പാദുകത്തിനരികിലെ പഞ്ചലോഹ നിര്‍മ്മിതമായ ഗുരുദേവ വിഗ്രഹത്തിന് കേടുപാടുകള്‍ ഒന്നും തന്നെയില്ല. രാവിലെ നടതുറക്കാനെത്തിയ ശാന്തിയാണ് മോഷണവിവരം അറിയുന്നത്. ഉടന്‍ തന്നെ ക്ഷേത്രം ഭാരവാഹികളെ വിവരം അറിയിച്ചു ഭാരവാഹികള്‍ പോലീസിനെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് കട്ടപ്പന ഡിവൈഎസ്പി പികെ ജഗദീഷ്, സി ഐ ബി ഹരികുമാര്‍ എസ്.ഐ എം.വി വര്‍ഗീസ് എന്നിവര്‍ സ്ഥലത്തെത്തി. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ദരും പരിശോധന നടത്തി. കാണിക്കവഞ്ചയില് രണ്ടായിരത്തോളം രൂപയുണ്ടായിരുന്നു.മുന്‍പ് ക്ഷേത്രമോഷണക്കേസുകളില് പിടിയിലായവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: