തിരുവനന്തപുരം: യുവജനക്കമ്മീഷന്റെ പുതിയ ഓഫീസ് മന്ദിരത്തിന് സ്വാമി വിവേകനന്ദന്റെ പേരു നല്‍കും. ദേശീയ യുവജന ദിനത്തോടനുബന്ധിച്ച് സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെ നേതൃത്വത്തില്‍ കനകക്കുന്ന് കൊട്ടാരത്തില്‍ സംഘടിപ്പിച്ച സ്വാമി വിവേകാനന്ദന് യുവപ്രതിഭാ പുരസ്കാരങ്ങള്‍ നല്കുന്ന ചടങ്ങില്‍ മന്ത്രി പി. കെ. ജയലക്ഷ്മിയാണ് കെട്ടിടത്തിനു പേരുനല്‍കുന്ന വിവരം അറിയിച്ചത്.
സ്വാമി വിവേകാനന്ദന്റെ ദര്‍ശനങ്ങള്‍ ഉള്‍ക്കൊണ്ട് മുന്നേറാന്‍ യുവാക്കള്‍ തയ്യാറാകണമെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. വിവിധ രംഗങ്ങളില്‍ വ്യക്തി മുദ്ര പതിപ്പിച്ചവര്‍ക്ക് യുവജനക്ഷേമ ബോര്‍ഡ് നല്കുന്ന പുരസ്കാരങ്ങള്‍ മന്ത്രി വി. എസ്. ശിവകുമാര്‍ വിതരണം ചെയ്തു.
രണ്ടു ലക്ഷം പേരുടെ പേരുവിവരം അടങ്ങിയ രക്തദാന ഡയറക്ടറിയുടെ പ്രകാശനം മന്ത്രി ബാബു നിര്‍വ്വഹിച്ചു. യുവജനക്ഷേമ ബോര്‍ഡ് വൈസ് ചെയര്മാന് പി. എസ്. പ്രശാന്ത്, കോ- ഓര്‍ഡിനേറ്റര്‍ അബദുള്‍ ജബ്ബാര്‍, യൂത്ത് കമ്മീഷന് ചെയര്മാന് ആര് .വി. രാജേഷ് തുടങ്ങിയവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: