മാവേലിക്കര: പട്ടികജാതി/ വര്‍ഗ പുനരുദ്ധാരണ സമിതിയുടെ ആലപ്പുഴ ജില്ലാ സമ്മേളനം ബിജെപി സംസ്ഥാന വൈസ്പ്രസിഡന്റ് എം.ടി. രമേശ് ഉദ്ഘാടനം ചെയ്തു. സമിതി സംസ്ഥാന പ്രസിഡന്റ് സുശീല ഗംഗാധരന് അദ്ധ്യക്ഷത വഹിച്ചു. പട്ടികജാതി ജനവിഭാഗങ്ങളും, ആനുകൂല്യങ്ങളും ആവശ്യങ്ങളും എന്ന വിഷയത്തെക്കുറിച്ച് പട്ടികജാതി വികസന ഓഫീസര്‍ അനില്‍കുമാറും, ചെറുകിട വ്യവസായ സംരഭങ്ങളെക്കുറിച്ച് അസിസ്റ്റന്റ് ഡയറക്ടര്‍ ജില്ലാ വ്യവസായ കേന്ദ്രം ഓഫീസര്‍ റ്റി.എസ്. ചന്ദ്രനും ക്ലാസ് നയിച്ചു.
സംസ്ഥാന ട്രഷറര്‍ ചെങ്ങറ കുട്ടപ്പന്, വൈസ്പ്രസിഡന്റ് പി.എന്‍. രാമചന്ദ്രന്, സംഘടന സെക്രട്ടറി എ.കെ. ശിവദാസ്, കെപിഎംഎസ് ജില്ലാ പ്രസിഡന്റ് കെ.രാജപ്പന്, സാംബവ മഹാസഭ ജില്ലാ പ്രസിഡന്റ്പത്തിയൂര് പ്രശാന്ത്, സമിതി ജില്ലാ പ്രസിഡന്റ്പി.ജയപ്രകാശ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
പുതിയ ഭാരവാഹികളായി പി.ജയപ്രകാശ് (പ്രസിഡന്റ്), പി.വിനീത (സെക്രട്ടറി), പ്രസന്ന രാമചന്ദ്രന്(ട്രഷറര്‍), ഓമനകുമാരി (വൈസ്പ്രസിഡന്റ്), സ്വപ്ന (ജോയിന്റ് സെക്രട്ടറി), മഞ്ജു അനില്‍ (സംഘടന സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: