ആലപ്പുഴ: നോര്‍ത്ത് പോലീസ് സ്റ്റേഷനില്‍ 2012 ല്‍ രജിസ്റ്റര്‍ ചെയ്തിരുന്ന കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെ അറസ്റ്റ് ചെയ്തു. ആലപ്പുഴ തെക്ക് വില്ലേജില്‍ ശങ്കരശ്ശേരിവെളിയില് ബൈജു (മുഹമ്മദ് അസീസ്-45)വിനെയാണ് ആലപ്പുഴ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് കെ. ലാല്‍ജിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്. എറണാകുളം വാരാപ്പുഴ നടുവിലെപറമ്പ് വീട്ടില്‍ ബെന്നി ഭാര്യ റാണിജോയിക്ക് വിസ നല്‍കാമെന്നും, ഭര്‍ത്താവിനെ ബിസിനസ്സില്‍ പങ്കാളിയാക്കാമെന്നും വിശ്വസിപ്പിച്ച് 10 ലക്ഷത്തോളം രൂപ വാങ്ങി കബളിപ്പിച്ച ശേഷം പലസ്ഥലങ്ങളിലായി ഒളിവില്‍ താമസിച്ചു വരികയായിരുന്നു. ഈയാള് പലരില്‍ നിന്നും ഇതുപോലെ പണം വാങ്ങി കബളിപ്പിച്ചിട്ടുണ്ട്. എസ്ഐ അപ്പുക്കുട്ടന്, സിപിഒ മാരായ മധു, പോള്‍ എന്നിവരും അറസ്റ്റു ചെയ്ത സംഘത്തിലുണ്ടായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: