പയ്യോളി മനോജ് വധക്കേസും അന്വേഷിക്കാം: സിബിഐ

Tuesday 12 January 2016 9:52 pm IST

കൊച്ചി: പയ്യോളി മനോജ് വധക്കേസില്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ അന്വേഷണത്തിന് തയ്യാറാണെന്ന് സിബിഐ ഹൈക്കോടതിയെ അറിയിച്ചു. ബിഎംഎസ് പയ്യോളി യൂണിറ്റ് സെക്രട്ടറിയായിരുന്ന മനോജിനെ 2012 ഫെബ്രുവരി 12 നാണ് ഒരു സംഘം വീട്ടില്‍ കയറി വെട്ടിക്കൊന്നത്. ഈ കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മനോജിന്റെ സുഹൃത്തായ പയ്യോളി സ്വദേശി സജാദ് നല്‍കിയ ഹര്‍ജിയിലാണ് സിബിഐ ഇക്കാര്യം വ്യക്തമാക്കിയത്. സിപിഎം പ്രവര്‍ത്തകരാണ് മനോജിനെ കൊലപ്പെടുത്തിയതെന്നും കേസില്‍ തുടരന്വേഷണം നടക്കുകയാണെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. കേസില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടെന്ന് വ്യക്തമായാല്‍ അന്വേഷണം സിബിഐയ്ക്കു വിടാന്‍ തയ്യാറാണെന്നും പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ ടി. അസഫ് അലി ബോധിപ്പിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.