എരുമേലി: ഇന്നലെ രാവിലെ എരുമേലി സേവാസമാജം അന്നദാന കേന്ദ്രത്തിലെത്തിയ ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം കാജശേഖരനെ സമാജം പ്രതിനിധികളും നാട്ടുകാരും വാദ്യമേളത്തിന്റെ അകമ്പടിയോടെയാണ് സ്വീകരിച്ചത്. സേവാസമാജം അഖിലേന്ത്യാ ജന.സെക്രട്ടറി ഈ റോഡ് രാജന്, ആര്‍എസ്എസ് ജില്ലാ സഹകാര്യവാഹ് കെ.പി. സുരേഷ്, സമാജം സംസ്ഥാന സംഘടനാ സെക്രട്ടറി കുട്ടന്, പെരുനാട് പ്രതിനിധി രവീന്ദ്രന്, ഹിന്ദുഐക്യവേദി പ്രതിനിധികളായ അജിത് കുമാര്‍, ഹരികൃഷ്ണന് കനകപ്പലം, വിഎച്ച്പി എരുമേലി പ്രഖണ്ഡ് സെക്രട്ടറി ടി.കെ. കൃഷ്മന്‍കുട്ടി, ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി എന്‍. ഹരി, പൂഞ്ഞാര്‍ മണ്ഡലം പ്രസിഡന്റ് വി.സി. അജി, എരുമേലി പഞ്ചായത്ത് പ്രസിഡന്റ് കെ.ആര്. സോജി, പഞ്ചായത്തംഗം രജനി ചന്ദ്രശേഖരന്, എസ്. മനോജ്, കെ.ആര്. മോഹന്‍ലാല്‍, പത്മനാഭനുണ്ണി, ശിവരാമന് തുടങ്ങിയവര്‍ ഷാളണിയിച്ച് സ്വീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: