ചൈനയിലെ ഇന്ത്യന്‍ വ്യാപാരികളോട്‌ ജാഗ്രത പാലിക്കാന്‍ നിര്‍ദ്ദേശം

Tuesday 3 January 2012 5:31 pm IST

ബീജിംഗ്‌: ചൈനയിലെ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥനു നേരെ ആക്രമണം ഉണ്ടായ സാഹചര്യത്തില്‍ കിഴക്കന്‍ ചൈനയിലെ ബിസിനസ്‌ കേന്ദ്രമായ യിവുവിലെ ഇന്ത്യാക്കാരായ വ്യാപാരികളോട്‌ ജാഗ്രത പാലിക്കാന്‍ ഇന്ത്യന്‍ എംബസി നിര്‍ദ്ദേശം നല്‍കി. കഴിയുമെങ്കില്‍ ചൈനയില്‍ നടത്തി വരുന്ന വ്യാപാരം താല്‍ക്കാലികമായി നിര്‍ത്തണമെന്നും ബീജിംഗിലെ ഇന്ത്യന്‍ എംബസി പുറത്തുവിട്ട നിര്‍ദ്ദേശത്തില്‍ പറയുന്നു. പണം നല്‍കാനുണ്ടെന്ന്‌ പറഞ്ഞ്‌ ചൈനീസ്‌ വ്യാപാരികള്‍ ബന്ദികളാക്കിയ മുംബൈ‌ സ്വദേശികളായ ശ്യാം സുന്ദര്‍ അഗര്‍വാള്‍, ദീപക്‌ രഹേജ്‌ എന്നിവരുടെ മോചനത്തിന്‌ വേണ്ടി കോടതിയില്‍ എത്തിയ ഇന്ത്യന്‍ നയതന്ത്രജ്ഞനായ എസ്‌.ബാലചന്ദ്രനെ വ്യാപാരികള്‍ ആക്രമിച്ചിരുന്നു. അഞ്ചു മണിക്കൂര്‍ നീണ്ട വിസ്‌താരത്തിനിടെ പ്രമേഹരോഗിയായ ബാലചന്ദ്രന്‍ കുഴഞ്ഞു വീണിരുന്നു. ബാലചന്ദ്രന്‌ നേരിട്ട ദുരനുഭവം അറിഞ്ഞ വിദേശകാര്യമന്ത്രാലയം ചൈനീസ്‌ പ്രതിനിധിയെ വിളിച്ചുവരുത്തുകയും ശക്തമായ പ്രതിഷേധം അറിയിക്കുകയും ചെയ്‌തിരുന്നു. അതിനിടെ അഗര്‍വാളിനെയും രഹേജയെയും പോലീസ്‌ സുരക്ഷയുള്ള ഒരു ഹോട്ടലിലേക്ക്‌ മാറ്റി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.