വീട് കുത്തിത്തുറന്നു കവര്‍ച്ച; 22 പവന്‍ നഷ്ട്ടപ്പെട്ടു

Tuesday 12 January 2016 11:05 pm IST

കാട്ടാക്കട: കാട്ടാക്കടയ്ക്ക് സമീപം പുന്നാംകരിക്കകത്ത് പ്രവാസിയുടെ വീട് കുത്തി തുറന്ന് കവര്‍ച്ച. പൂവച്ചല്‍ പുന്നാംകരിക്കകം കടയറ വീട്ടില്‍ സുരേഷിന്റെ വീടിന്റെ പൂട്ട് തകര്‍ത്താണ് മോഷണം. ഇരുപത്തിരണ്ടോളം പവന്റെ സ്വര്‍ണം മോഷണം പോയതായാണ് ബന്ധുക്കള്‍ പറയുന്നത്. പുറകിലെ ഗേറ്റ് തകര്‍ത്ത് പുരയിടത്തില്‍ കടന്ന മോഷ്ട്ടാക്കള്‍ വീടിന്റെ വലതു വശത്തെ വാതില്‍ തകര്‍ത്താണ് അകത്തു കടന്നത്. വീട് പുതുക്കുന്ന ജോലികള്‍ നടക്കുകയായിരുന്നു. ഇന്നലെ രാവിലെ ഇവിടെയെത്തിയ പണിക്കാരാണ് മോഷണവിവരം ബന്ധുക്കളെ അറിയിച്ചത്. സ്ഥലത്തെത്തിയ ഇവര്‍ ഉടന്‍ തന്നെ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. കാട്ടാക്കട സിഐ, എസ്‌ഐ എന്നിവരെത്തി പരിശോധന നടത്തി. പ്രവാസിയായ സുരേഷിനെ ഫോണില്‍ ബന്ധപ്പെടുകയും ചെയ്തു. തുടര്‍ന്നുള്ള വിശദ പരിശോധനയില്‍ ഇവ നഷ്ട്ടപ്പെട്ടതായി കണ്ടെത്തുകയായിരുന്നു. ഉച്ചയോടെ വിരലടയാള വിദഗ്ദ്ധര്‍ പരിശോധന നടത്തി തെളിവുകള്‍ ശേഖരിച്ചു. കാട്ടാക്കട പോലീസ് കേസ് എടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.