ഫ്‌ളാറ്റ് കേന്ദ്രീകരിച്ച് പെണ്‍വാണിഭം: 5 പേര്‍ പോലീസ് പിടിയില്‍

Tuesday 12 January 2016 11:05 pm IST

കൊച്ചി: കാക്കനാട് മനയ്ക്കപ്പടിയില്‍ ഫ്‌ളാറ്റ് വാടകക്ക് എടുത്ത് പെണ്‍വാണിഭം നടത്തിവന്ന അഞ്ചംഗസംഘത്തെ ഇന്‍ഫോപാര്‍ക്ക് പോലീസ് അറസ്റ്റ് ചെയ്തു. നടത്തിപ്പുകാരി പള്ളുരുത്തി സ്വദേശി സീനത്ത് (46) ഏജന്റ് ചേര്‍ത്തല സ്വദേശി ബിനു, ഇടപാടുകാരന്‍ കാലടി സ്വദേശി ഹരീഷ്, തിരുവനന്തപുരം കവടിയാര്‍ സ്വദേശിനി സിന്ധു (25), മലപ്പുറം ചുങ്കപാത സ്വദേശിനി സുജാത എന്നിവരാണ് പിടിയിലായത്. സീനത്താണ് മാസങ്ങള്‍ക്ക് മുമ്പ് ഇവിടെ ഫ്‌ളാറ്റ് വാടകയ്ക്ക് എടുത്തത്. പെണ്‍കുട്ടികളെയും, ഇടപാടുകാരെയും ഫ്‌ളാറ്റിലേക്ക് എത്തിക്കുന്നത് ബിനുവാണ്. പെണ്‍വാണിഭവുമായി ബന്ധപ്പെട്ട് സീനത്ത് ഇതിന് മുമ്പും പോലീസ് പിടിയിലായിട്ടുണ്ട്. സിറ്റി പോലീസ് കമ്മീഷണര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് ഇന്നലെ ഉച്ചക്കാണ് പോലീസ് സംഘം ഫ്‌ളാറ്റില്‍ റെയ്ഡ് നടത്തിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.