വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം: സ്‌റ്റേ ആവശ്യം സുപ്രീം കോടതി തള്ളി

Wednesday 13 January 2016 12:58 pm IST

തിരുവനന്തപുരം:വിഴിഞ്ഞം തുറമുഖത്തിന്റെ നിര്‍മാണം അടിയന്തരമായി സ്‌റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി. വിഴിഞ്ഞം പദ്ധതി വന്‍ പരിസ്ഥിതി ആഘാതം സൃഷ്ടിക്കുമെന്ന് കാട്ടി മത്സ്യ തൊഴിലാളിയായ ആന്റോ ഏലിയാസ് അലക്‌സാണ് ഹര്‍ജി നല്‍കിയിരുന്നത്. ഹര്‍ജിയില്‍ തീരുമാനമാകുന്നതിനു മുന്‍പ് തുറമുഖ നിര്‍മ്മാണം ആരംഭിച്ചുവെന്നും ഇതു തടയണമെന്നും ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടിരുന്നു. ഈ ഹര്‍ജി സുപ്രീം കോടതിയുടെയും ഗ്രീന്‍ ട്രൈബ്യൂണലിന്റെയും പരിഗണനയില്‍ ഉള്ളതിനാല്‍ പരിഗണിക്കാനാവില്ലെന്ന് ചീഫ് ജസ്റ്റിസ് ടിഎസ് ഠാക്കൂറിന്റെ അധ്യക്ഷതയിലുളള ബഞ്ച് ഉത്തരവിടുകയായിരുന്നു. അതേസമയം ദേശീയ ഹരിത ട്രൈബ്യൂണലിന്റെ അധികാര പരിധി സംബന്ധിച്ച ഹര്‍ജിയില്‍ അന്തിമ വാദം കേള്‍ക്കാന്‍ കോടതി തീരുമാനിച്ചു. വിഴിഞ്ഞം തുറമുഖം പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ സൃഷ്ടിക്കില്ലന്ന് സംസ്ഥാന സര്‍ക്കാര്‍ സത്യവാങ്ങ്മൂലത്തിലൂടെ നേരത്തെ തന്നെ അറിയിച്ചിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.