കല്യാണ്‍ ആന്ധ്രയിലും തെലുങ്കാനയിലും മിനി ഡയമണ്ട് സ്‌റ്റോറുകള്‍ തുറക്കും

Wednesday 13 January 2016 8:21 pm IST

കൊച്ചി: കല്യാണ്‍ ജൂവലേഴ്‌സ് ആന്ധ്രപ്രദേശിലേയും തെലുങ്കാനയിലേയും നാല്‍പ്പത് മൈ കല്യാണ്‍ കസ്റ്റമര്‍ സര്‍വീസ് കേന്ദ്രങ്ങള്‍ മിനി ഡയമണ്ട് സ്റ്റോറുകളാക്കി മാറ്റുന്നു. എല്ലാ വീടുകളിലും ഡയമണ്ട് എത്തിക്കുക എന്ന ഉദ്ദേശത്തോടുകൂടിയാണിത്. കമ്മലുകള്‍, പെന്‍ഡന്റുകള്‍, നെക്‌ലേസുകള്‍, മോതിരങ്ങള്‍, മൂക്കുത്തികള്‍ എന്നിങ്ങനെ വിപുലമായ  ഡയമണ്ട് ആഭരണനിര ലഭ്യമാക്കുന്നതിനും ഇത് സഹായകമാകും. എണ്ണായിരം രൂപ മുതല്‍ 25,000 രൂപ വരെ കുറഞ്ഞ വിലകളിലുള്ള ജനപ്രിയമായ ആഭരണശേഖരമാണ് കല്ല്യാണിലുള്ളത്. വില്‍ക്കുന്ന എല്ലാ ഡയമണ്ടുകളും ഇന്റര്‍നാഷണല്‍ ജെമ്മോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സര്‍ട്ടിഫിക്കേഷനോടു കൂടിയതും സ്വര്‍ണത്തിന് ബിഐഎസ് സര്‍ട്ടിഫിക്കേഷനുള്ളതുമാണ്. ഏറ്റവുമധികം വില്‍പ്പനയുളള വിഭാഗമാണ് ഡയമണ്ടുകളെന്നും മിനി ഡയമണ്ട് സ്റ്റോറുകള്‍ കൂടുതല്‍ അവബോധമുണ്ടാക്കുന്നതിനും ഉപയോക്താക്കള്‍ക്ക് കല്യാണ്‍ ജൂവലേഴ്‌സിന്റെ അതിവിദഗ്ധമായി കരവിരുതോടെ നിര്‍മിച്ചെടുത്ത ആഭരണങ്ങള്‍ സ്വന്തമാക്കുന്നതിന് സഹായകമാകുമെന്നും കല്യാണ്‍ ജൂവലേഴ്‌സ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ടി.എസ്. കല്യാണരാമന്‍ അവകാശപ്പെട്ടു. ദക്ഷിണേന്ത്യ, മഹാരാഷ്ട്ര, ഗുജറാത്ത്, നാഷണല്‍ കാപ്പിറ്റല്‍ റീജിയന്‍ (എന്‍സിആര്‍), പഞ്ചാബ്, ഭുവനേശ്വര്‍ എന്നിവിടങ്ങളിലെല്ലാം കല്യാണിന്റെ സാന്നിദ്ധ്യമുണ്ട്. പടിഞ്ഞാറന്‍ ഏഷ്യയില്‍, യുഎഇയിലെ പത്ത്, കുവൈറ്റില്‍ മൂന്ന് എന്നിങ്ങനെ 13 എക്‌സ്‌ക്ലൂസീവ് ഔട്ട്‌ലെറ്റുകള്‍ അടക്കം 87 എക്‌സ്‌ക്ലൂസീവ് ഷോറൂമുകളുടെ ശൃംഖലയുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.