മുതുകുളം പാര്‍വ്വതി അമ്മ പുരസ്കാരം ഷാഹിനയ്ക്ക്
Wednesday 13 January 2016 8:58 pm IST
ആലപ്പുഴ: ഈ വര്‍ഷത്തെ മുതുകുളം പാര്‍വ്വതി അമ്മ സ്മാരക സാഹിത്യ പുരസ്കാരത്തിന് കഥാകാരി ഷാഹിന ഇ.കെ. അര്‍ഹയായി. ഷാഹിനയുടെ 'പുതുമഴച്ചൂരുള്ള ചുംബനങ്ങള്‍' എന്ന കഥാസമാഹാരമാണ് പുരസ്കാരത്തിന് തെരഞ്ഞെടുക്കപ്പെട്ടത്. ഡോ. പ്രസന്നരാജന്‍, ഡോ. ജി. പത്മറാവു, പ്രൊഫ. സുധ ബാലചന്ദ്രന് എന്നിവരടങ്ങിയ സമിതിയാണ് പുരസ്കാര നിര്‍ണയം നടത്തിയത്. പതിനായിരം രൂപയും പ്രശസ്തിപത്രവുമടങ്ങുന്ന പുരസ്കാരം 26ന് മുതുകുളത്തു നടക്കുന്ന സമ്മേളനത്തില്‍ മന്ത്രി രമേശ് ചെന്നിത്തല സമ്മാനിക്കും. മലപ്പുറം ഇരുമ്പുഴി ഗവ. ഹയര്‍ സെക്കണ്ടറി സ്കൂളിലെ അദ്ധ്യാപികയാണ് ഷാഹിന.