കോഴിക്കോട്: ജാതി മത ലിംഗഭേദങ്ങള്‍ക്ക് അപ്പുറം വേദം ഏവര്‍ക്കും പഠിക്കാമെന്ന പ്രഖ്യാപനവുമായി കാശ്യപാശ്രത്തിലെ ഒന്നരലക്ഷം പഠിതാക്കള്‍ ഏപ്രില്‍ മൂന്നിന് കോഴിക്കോട്ട് ഒത്തു കൂടും. പ്രജ്ഞാനം ബ്രഹ്മ എന്ന് പേരിട്ടിരിക്കുന്ന ഈപരിപാടിയില്‍ ആചാര്യ രാജേഷില്‍ നിന്ന് വേദം പഠിച്ച കാസര്‍കോഡ് മുതല്‍ തിരുവനന്തപുരം വരെയുള്ളവരാണ് ഒത്തു ചേരുന്നത്. ഗായത്രി മന്ത്രമുള്പ്പെടെ നിരവധി വേദ മന്ത്രങ്ങള്‍ ചൊല്ലിക്കൊണ്ട് അറിവിന്റെ കാര്യത്തിലുള്ള ഉച്ചനീചത്വങ്ങള്‍ അവസാനിപ്പിക്കുമെന്ന് പ്രതിജ്ഞ എടുക്കും.
അറിവാണ് ഈശ്വരന്, അറിവ് എല്ലാവര്ക്കും എന്ന ആഹ്വാനവുമായി വിളംബരഘോഷയാത്രയും ഇതോടൊന്നിച്ച് നടത്തും. വേദപഠനത്തില്‍ നിഷ്ണാതരായ നിരവധി പേര്‍ക്ക് വൈദിക് എന്ന ബിരുദവും ഈ സമ്മേളനത്തില്‍ വിതരണം ചെയ്യും. വേദം പഠിക്കാനും പഠിപ്പിക്കാനുമുള്ള അധികാരദാനപത്രവും നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: