കോഴിക്കോട്: കോഴിക്കോട്ട് നടക്കുന്ന ഗ്ലോബല്‍ ആയുര്‍വേദ മേളയുടെ ഭാഗമായി കേരളത്തിലുടനീളം ഗ്രാന്റ് കേരള ആയുര്‍വേദ ഫെയര്‍ സംഘടിപ്പിക്കുന്നു. ഫെയറിന്റെ സംസ്ഥാന തല ഉദ്ഘാടനം ഇന്ന് തിരുവനന്തപുരത്ത് നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
രാവിലെ 11ന് തിരുവനന്തപുരം ഗവ. ആയുര്‍വേദ കോളജില്‍ മന്ത്രി വി. എസ്. ശിവകുമാറാണ് ചടങ്ങ് ഉദ്ഘാടനം ചെയ്യുക. ഗവ. ആയുര്‍വേദ കോളജ് പ്രിന്‍സിപ്പല്‍ ഡോ. പി. കെ. അശോക് അദ്ധ്യക്ഷത വഹിക്കും. സംഘാടക സമിതി ചെയര്മാന് ഡോ. മാധവന്‍കുട്ടി വാര്യര്‍ ആമുഖഭാഷണം നടത്തും.
ഫെയറിന്റെ ഭാഗമായുള്ള ക്യാമ്പുകള്‍ ഇന്ന് മുതല്‍ 28 വരെ എല്ലാ ജില്ലകളിലും നടക്കും. സെമിനാറുകള്‍, റോഡ് ഷോ, ബോധവല്‍ക്കരണ പരിപാടികള്‍, മെഡിക്കല്‍ ക്യാമ്പുകള്‍, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സൗജന്യ രോഗപരിശോധന, ചികിത്സാ നിരക്കില്‍ ഇളവുകള്‍, ഔഷധ സസ്യ പ്രചരണം എന്നിവയാണ് പ്രധാന പരിപാടികള്‍. കോഴിക്കോട്ടെ പരിപാടി 15ന് ഉച്ചക്ക് ബീച്ചില്‍ ഗുരു ചേമഞ്ചേരി കുഞ്ഞിരാമന് നായര്‍ ഉദ്ഘാടനം ചെയ്യും.
മൂന്നാമത് ഗ്ലോബല്‍ ആയുര്‍വേദ ഫെസ്റ്റിവല്‍ ജനുവരി 31 മുതല്‍ ഫെബ്രുവരി നാലു വരെയാണ് കോഴിക്കോട്ട് നടക്കുന്നത്. വാര്‍ത്താ സമ്മേളനത്തില്‍ സംഘാടക സമിതി ഭാരവാഹികളായ കമാല്‍ വരദൂര്‍, ഡോ. നവാസ്, ഡോ. അഭിലാഷ് ബി. ജി, ജാബിര്‍ ഊരള്ളൂര്‍, രാജീവ് എന്‍. പി. ഡോ. പുഷ്പവല്ലി തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: