എടത്വ: ഗ്രാമ പഞ്ചായത്ത് അംഗത്തിന് നായയുടെ കടിയേറ്റു. തലവടി ഗ്രാമപഞ്ചായത്ത് 11-ാം വാര്‍ഡ് അംഗം അജിത്ത് കുമാര്‍ പിഷാരത്തിനാണ് നായയുടെ കടിയേറ്റത്. ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെ കുടുംബശ്രീ യോഗത്തില്‍ പങ്കെടുത്ത് മടങ്ങിയ അജിത്തിനെ മുരിക്കോലിമുട്ടിന് സമീപം തുടങ്ങിയില്‍ വീട്ടില്‍ വളര്ത്തീരുന്ന നായ രണ്ട് കാലിലും കടിക്കുകയായിരുന്നു. എടത്വ ഗവണ്മെന്റ് ആശുപത്രിയില്‍ പ്രാഥമിക ചികിത്സ തേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: