സാന്‍ഫ്രാന്‍സിസ്കോ: സോഫ്റ്റവെയര്‍ ഡെവലപ്പര്‍മാര്‍ക്കായി ഗൂഗിള്‍ പ്രതിവര്‍ഷം സംഘടിപ്പിക്കാറുള്ള ആഗോള സമ്മേളനം മെയ് 18 മുതല്‍ 20 വരെ മൗണ്ടന്വ്യൂവിലെ ഷോര്‍ലൈന്‍ ആംഫിതിയെറ്ററില്. സാന്‍ഫ്രാന്‍സിസ്കോയിലെ മോസ്കോണ്‍ സെന്റര്‍ വേദിയാകാറുള്ള സമ്മേളനമാണ് ഇത്തവണ പുറംവേദിയിലേക്ക് മാറ്റിയത്. ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ ട്വിറ്ററിലൂടെയാണ് വേദിയും സമയവും പ്രഖ്യാപിച്ചത്.
ആറായിരം പേര്ക്കിരിക്കാവുന്നിടത്തു നിന്ന് 22,000 പേരെ ഉള്ക്കൊള്ളാവുന്നിടത്തേക്കുള്ള മാറ്റം ഒട്ടേറെ പ്രഖ്യാപനങ്ങള്‍ക്കും പുതിയ സാങ്കേതികവിദ്യകളുടെ അവതരണങ്ങള്ക്കമുള്ള വേദിയാകുമെന്നാണ് പ്രതീക്ഷ. കൂടുതല്‍ വിദഗ്ധരെ പങ്കെടുപ്പിക്കുന്നതിനായാണ് വേദിമാറ്റമെന്നും കരുതുന്നു. ഇന്റര്‍നെറ്റ് ബലൂണ്‍ സംവിധാനത്തിന്റെ പരിചയപ്പെടുത്തലും ഉണ്ടാകുമെന്നു സൂചന. പ്രവേശനത്തിന് ടിക്കറ്റ് നിരക്ക് 900 ഡോളര്‍. വിദ്യാര്‍ത്ഥികള്‍ക്കും മറ്റു വിദഗ്ധര്‍ക്കും 300 ഡോളര്‍.
ആപ്പിളിന്റെ വേള്‍ഡ് വൈഡ് ഡെവലപ്പേഴ്സ് കോണ്‍ഫറന്‍സാണ് ഇതുപോലെ ലോകം ശ്രദ്ധിക്കുന്ന മറ്റൊരു സാങ്കേതിക സമ്മേളനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: