കളമശേരി: ഏലൂര്‍ നഗരസഭയിലെ അജണ്ടയെ ചൊല്ലി പ്രതിപക്ഷ യുഡിഎഫ് അംഗങ്ങള്‍ കൗണ്‍സില്‍ യോഗത്തില്‍ നിന്നിറങ്ങിപ്പോയി. ഡിസംബര്‍ മാസത്തിലെ വിവിധ സ്റ്റാന്‍ഡിംഗ് കമ്മറ്റികളുടെ മിനിറ്റ്സ് അംഗീകരിക്കാനുള്ള അജണ്ട വിശദമായി ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ടാണ് യുഡി എഫ് കൗണ്‍സിലംഗങ്ങള്‍ ഇറങ്ങിപ്പോയത്. പിന്നീട് തിരികെ വന്ന് മറ്റ് ചര്‍ച്ചകളില്‍ പങ്കെടുത്തു.
സ്വച്ഛ് ഭാരത് മിഷന് പ്രകാരം തുടങ്ങിയ ബാങ്ക് അക്കൗണ്ട് സ്വകാര്യ ബാങ്കിന്റേതായതിലും പ്രതിഷേധമുണ്ടായി. എന്നാല്‍ രണ്ട് ബാങ്കുകളുടെ അക്കൗണ്ടുകള്‍ പരിഗണിച്ചെന്നും ഒരെണ്ണം മാത്രമായത് ബന്ധപ്പെട്ട ഉേദ്യാഗസ്ഥന്റെ പിശകായി യോഗത്തില്‍ ആരോഗ്യകാര്യ സ്റ്റാന്റിംഗ് കമ്മറ്റിയംഗങ്ങള്‍ വിശദീകരിച്ചു.
തര്‍ക്കം ഉയര്‍ന്നതിനെ തുടര്‍ന്ന് തീരുമാനം അടുത്ത യോഗത്തിലേക്ക് മാറ്റി. വനിത ഹോസ്റ്റല്‍ പ്രവര്‍ത്തനം ആരംഭിക്കാനും തീരുമാനമായി. ഏലൂര്‍ നാറാണത്ത് സ്വദേശി അജി സി.സിയാണ് ഒരു വര്‍ഷത്തെ നടത്തിപ്പിന് ലേലം വിളിച്ചെടുത്തത്. കൗണ്‍സിലില്‍ ചെയര്‍പേഴ്സണ്‍ സിജി ബാബു അധ്യക്ഷയായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: