കൊതുകുശല്യത്തിനെതിരെ ജനകീയ കൂട്ടായ്മ

Wednesday 13 January 2016 9:42 pm IST

കൊച്ചി: കൊതുകുശല്യത്തിനെതിരെ വിവിധ റസിഡന്റ്‌സ് അസോസിയേഷനുകള്‍ ജനകീയ സഹകരണത്തോടെ പദ്ധതികള്‍ക്ക് രൂപംനല്‍കി. കൊച്ചി നഗരസഭാ ഹെല്‍ത്ത് വിഭാഗത്തിന്റെ കാനകോരല്‍, ഫോഗിങ്, പവര്‍സ്‌പ്രേ തുടങ്ങിയവ കാര്യക്ഷമമാക്കുക, വീടുകളും പരിസരങ്ങളും വൃത്തിയായി സൂക്ഷിക്കുക, ഒഴിഞ്ഞ പറമ്പുകള്‍ വൃത്തിയാക്കുക, ഓടകളില്‍ കല്ലുപ്പ് നിക്ഷേപിക്കുക എന്നിവക്ക് കൗണ്‍സിലര്‍ സുധ ദിലീപ്കുമാര്‍ തുടക്കംകുറിച്ചു. ടിഡി റോഡ് സിറ്റിസണ്‍സ് വെല്‍ഫെയര്‍ അസോസിയേഷന്‍ പ്രസിഡന്റ് കെ.എസ്. ദിലീപ്കുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ എഡ്രാക് പ്രസിഡന്റ് രങ്കദാസപ്രഭു, റാക്കോയുടെ കുരുവിളമാത്യൂസ്, കുമ്പളം രവി, മുരളീധരകമ്മത്ത് (ടിഡി സൗത്ത്), നവീന്‍ (ടിഡി വെസ്റ്റ്), പി.എല്‍. ഉപേന്ദ്രപൈ (സന്നിധി റോഡ്), സച്ചിതാനന്ദ ഷേണായ് (പിയോളി റോഡ്), കെ.ജി. ബാലു, വെങ്കിടേശ്വരന്‍, അരുണപ്രഭു, സുനില്‍ തീരഭൂമി, ഗോപിനാഥകമ്മത്ത്, ആനന്ദ് പി.എല്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പ്രസാദ്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ ഷാജി, പ്രഭാഷ് എന്നിവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.