ന്യൂയോര്‍ക്ക്: പാര്‍ക്കിന്‍സണ്‍സ് രോഗികള്‍ക്ക് സന്തോഷവാര്‍ത്ത. ഇത്തരം രോഗികളില്‍ ചില പ്രത്യേകതരം കോശവൈകല്യം ഗവേഷകര്‍ കണ്ടെത്തി. രോഗകാരണമായ നാഡീകോശങ്ങളുടെ അകാലത്തിലുള്ള നാശം തടയാനുതകുന്നതാണ് കണ്ടെത്തല്‍.
വളരെ മുന്‍പു തന്നെ ചില പ്രത്യേകതരം പ്രോട്ടീന്റെ കുറവുണ്ടാകുന്ന കോശങ്ങളില്‍ കാല്‍സ്യം പ്രവര്ത്തനരഹിതമാകുന്നുവെന്നും അതിലൂടെ ചില കോശങ്ങള്‍ പ്രവര്‍ത്തനം തുടങ്ങുകയോ ചിലത് നശിക്കുകയോ ചെയ്യുന്നുവെന്നുമാണ് കണ്ടെത്തലിന്റെ കാതല്‍.
ജനികതകമായോ അല്ലാതെയോയുള്ള കാല്‍സ്യത്തിന്റെ പ്രവര്‍ത്തനക്ഷമതയില്ലായ്മ ചില കോശങ്ങളുടെ പ്രവര്‍ത്തനം താറുമാറാക്കുന്നുവെന്നും രോഗകാരണമാകുന്നുവെന്നും യുഎസിലെ ബോസ്റ്റണ്‍ സര്‍വകലാശാല വൈദ്യശാസ്ത്ര വിഭാഗം പ്രൊഫസര്‍ വിക്റ്റോറിയ ബൊലൊറ്റിന പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: