ന്യൂദല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിക്കെതിരെ അപകീര്‍ത്തികരമായ ലേഖനം പ്രസിദ്ധീകരിച്ച മുംബൈ കോണ്‍ഗ്രസ് പ്രസിഡന്റ് സഞ്ജയ് നിരുപമിന് കോണ്‍ഗ്രസ് ഹൈക്കമാന്റ് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു. കോണ്‍ഗ്രസിന്റെ ദര്ശന് മാസികയില്‍ സോണിയയ്ക്കെതിരായ ലേഖനം വന്ന സംഭവത്തില്‍ ഏഴു ദിവസത്തിനകം വിശദീകരണം നല്‍കാനാണ് നിര്‍ദ്ദേശം.
നെഹ്രുവിനും സോണിയയ്ക്കുമെതിരായ ലേഖനം ഗാന്ധി കുടുംബത്തിന് നാണക്കേടുണ്ടാക്കിയെന്നും കര്‍ശന നടപടി ആവശ്യമാണെന്നുമാണ് ദേശീയ നേതൃത്വത്തിന്റെ നിലപാട്. മാസികയുടെ ചുമതല വഹിച്ചിരുന്നയാളെ മാറ്റിയെങ്കിലും പത്രാധിപ സ്ഥാനം വഹിക്കുന്ന മുംബൈ കോണ്‍ഗ്രസ് അധ്യക്ഷന്‍ സഞ്ജയ്് നിരുപമിനെക്കൂടി മാറ്റാനാണ് ദേശീയ നേതൃത്വത്തിന്റെ നീക്കം.
ജമ്മു കശ്മീര്‍ വിഷയത്തില്‍ ജവഹര്‍ലാല്‍ നെഹ്രുവിന്റെ നിലപാടുകളെയും സോണിയാഗാന്ധിയുടെ പിതാവിന്റെ പശ്ചാത്തലവും പ്രതിപാദിക്കുന്ന നവംബര്‍ ലക്കത്തിലെ ദര്ശന് മാസികയിലെ ലേഖനം കോണ്‍ഗ്രസിന് വലിയ നാണക്കേടാണ് ഉണ്ടാക്കിയത്. ലേഖനത്തിന്റെ അടിസ്ഥാനത്തില്‍ മഹാരാഷ്ട്രയിലെ പാര്‍ട്ടിയില്‍ വലിയ കോലാഹലമുണ്ടായിരുന്നു. വലിയൊരു വിഭാഗം സഞ്ജയ് നിരുപമിനെതിരെ നടപടിയെടുക്കണമെന്ന ആവശ്യവും ഉന്നയിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: