ഫത്തേബാദ്: സിര്‍സയിലെ ദേരാ സച്ചാ സൗദ മേധാവിയായ ഗുര്‍മിത് രാം റഹിം സിങ്ങിനെ ടിവി കോമഡി പരിപാടിയില്‍ അവഹേളിച്ചെന്ന പരാതിയില്‍ കോമഡി താരം കിക്കു ശാരദയെ പോലീസ് അറസ്റ്റ് ചെയ്തു. ഇവരെ പിന്നീട് കോടതി 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. കളേഴ്സ് ടിവിയിലെ കോമഡി നൈറ്റ്സ് വിത്ത് കപില്‍ പരമ്പരയിലെ ഡിസംബര്‍ 27ലെ എപ്പിസോഡിലാണ് ആത്മീയ നേതാവിനെ കളിയാക്കുന്നത്.
മതവൈരം ഉണ്ടാക്കുന്ന പരിപാടിക്കെതിരെ ഇദ്ദേഹത്തിന്റെ അനുയായികള്‍ പരാതിപ്പെട്ടതിനെത്തുടര്‍ന്ന് ഹരിയാന പോലീസ് ആണ് കേസെടുത്തത്. കോമഡി നൈറ്റ്സ് വിത്ത് കപില്‍ പരമ്പരിയിലെ പലകിന്റെ വേഷമാണ് കിക്കു ശാരദയെ ശ്രദ്ധേയനാക്കിയത്. മതവികാരം വ്രണപ്പെടുത്തിയതിനാണ് കേസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: