ജോല് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; ഒരാള്‍ കൂടി അറസ്റ്റില്‍

Wednesday 13 January 2016 10:01 pm IST

അടിമാലി: ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ കേസില്‍ ഒരാള്‍കൂടി അറസ്റ്റിലായി. മട്ടാഞ്ചേരി അത്തക്കയത്ത് അബൂബക്കര്‍ മകന്‍ നവാസ് എന്നു വിളിക്കുന്ന ഷാനവാസ് (49) ആണ് ഇന്നലെ അറസ്റ്റിലായത്. അടിമാലി സ്വദേശി കുന്നുംപറമ്പില്‍ ദിവാകരന്റെ ഭാര്യയെ ഷാനവാസും രണ്ടാം പ്രതി ആലുവ സ്വദേശി മുഹമ്മദും ചേര്‍ന്ന് ദമാമില്‍ ജോലി തരപ്പെടുത്തിയെന്ന് ധരിപ്പിച്ച് കയറ്റിവിടുകയായിരുന്നു. ശേഷം ഇവരെ കുറിച്ച് യാതൊരു വിവരമില്ലാതെ വരികയും ചെയ്തതിനെത്തുടര്‍ന്ന് അടിമാലി സ്‌റ്റേഷനില്‍ ദുരൂഹതയുണ്ടെന്ന് കാട്ടി പരാതി നല്‍കുകയുമായിരുന്നു. തുടര്‍ന്ന് പോലീസ് ദല്ലാള്‍മാരെ കണ്ടെത്തി ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് നിര്‍ണ്ണായക വിവരം കിട്ടിയത്. തുടര്‍ന്ന് എം ബസി മുഖേന  വിവരങ്ങള്‍ കൈമാറി. ഇവരെ ഉടന്‍ തന്നെ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ നടന്നുവരുന്നതായി അടിമാലി എസ്.ഐ.ലാല്‍സി ബേബി പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.