കൂത്തുപറമ്പ്: ആയിത്തറ മമ്പറത്ത് ആര്‍എസ്എസ് പ്രവര്‍ത്തകരെ സിപിഎം സംഘം അക്രമിച്ച് പരിക്കേല്പിച്ചു. ആര്‍എസ്എസ് പ്രവര്‍ത്തകരായ ശരത്, ആദര്‍ശ്, ഹര്‍ഷി എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സിപിഎം ക്രിമിനല്‍ സംഘത്തില്‍പ്പെട്ട വൈശാഖ്, സൂരജ്, സിനേഷ്, റിനേഷ്, പ്രതാപന്, സുനില്‍, അഭിരാം എന്നിവരാണ് അക്രമം നടത്തിയത്. കഴിഞ്ഞ ദിവസം വൈകുന്നേരമാണ് അക്രമം നടന്നത്. കൂത്തുപറമ്പ് പോലീസില്‍ പരാതി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: