കോട്ടയം: നാഗമ്പടം ഹെഡ് ലോഡ് ക്ഷേമനിധി ഓഫീസിനു മുന്പില് ബിഎംഎസ് പ്രവര്‍ത്തകര്‍ കുത്തിയിരിപ്പ് സമരം നടത്തി. നാഗമ്പടം 16-ാം നമ്പര്‍ പൂളിലെ തൊഴിലാളികള്‍ക്ക് 26 എ കാര്‍ഡ് നല്കുന്നതില് ബോര്‍ഡ് രാഷ്ട്രീയ താത്പര്യങ്ങള്‍ക്ക് അനുസൃതമായി ഏകപക്ഷീയമായ നിലപാട് സ്വീകരിക്കുന്നതില്‍ പ്രതിഷേധിച്ചാണ് കുത്തിയിരിപ്പ് സമരം നടത്തിയത്. ബിഎംഎസ് മേഖലാ സെക്രട്ടറി മനോജ് മാധവന് സമരം ഉദ്ഘാടനം ചെയ്തു. ഭാരവാഹികളായ എ.പി. കൊച്ചുമോന്, തങ്കച്ചന് പി.എസ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: