തിരുവനന്തപുരം: പ്രശസ്ത ഗസല്‍ ഗായകന് ഗുലാം അലിക്കും സംഘത്തിനും ഇന്ന് 4.30 ന് മസ്കോട്ട് ഹോട്ടലില്‍വെച്ച് കേരളത്തിന്റെ ആദരവു നല്കുന്നു. സ്വരലയയും ജി കെ എസ് എഫും സംയുക്തമായി സംഘടിപ്പിക്കുന്ന ഗസല്‍ സംഗീതാലാപന പരിപാടിക്കാണ് അദ്ദേഹം കേരളത്തിലെത്തുന്നത്. അദ്ദേഹത്തോടൊപ്പം പ്രശസ്ത ഗസല്‍ ഗായകന് പണ്ഡിറ്റ് വിശ്വനാഥ് ഉള്‍പ്പെടെ പത്തംഗ സംഘമാണ് 15 ന് തിരുവനന്തപുരത്ത് നിശാഗന്ധിയിലും 17 ന് കോഴിക്കോട് സ്വപ്നനഗരിയിലും ഗസല്‍ പരിപാടികള്‍ അവതരിപ്പിക്കുക.
സ്വരലയ രക്ഷാധികാരി എം എ ബേബിയുടെ അദ്ധ്യക്ഷതയില്‍ ചേരുന്ന ചടങ്ങ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉത്ഘാടനം ചെയ്യും. പ്രഥമ ‘സ്വരലയ ഗ്ലോബല്‍ ലെജന്ററി’ പുരസ്കാരം മുഖ്യമന്ത്രിയും പ്രതിപക്ഷ ഉപനേതാവ് കൊടിയേരി ബാലകൃഷ്ണനും ചേര്‍ന്ന് ഗുലാം അലിക്ക് സമ്മാനിക്കും. ആദരപത്രം പ്രതിപക്ഷ നേതാവ് വി എസ് അച്ചുതാനന്ദനും നിയമസഭയുടെ ആദരവ് സ്പീക്കര്‍ എന്‍ ശക്തനും കൈമാറും. ചടങ്ങില്‍ ഗുലാം അലിയെ കെ മുരളീധരന് എം.എല്‍.എ, മേയര്‍ പ്രശാന്ത്, ജി കെ എസ് എഫ് ഡയറക്ടര്‍ കെ എം അനില്‍ മുഹമ്മദ് എന്നിവര്‍ ആദരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: