റബര്‍വില: കേരള സര്‍ക്കാരിന് ആത്മാര്‍ത്ഥതയില്ല- പി.ആര്‍. മുരളീധരന്‍

Thursday 14 January 2016 1:14 am IST

കോട്ടയം: റബ്ബര്‍ വിലയുടെ കാര്യത്തില്‍ സര്‍ക്കാരിന്റെ ഇടപെടലില്‍ ആത്മാര്‍ത്ഥതയില്ലെന്ന് കര്‍ഷകമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി പി.ആര്‍. മുരളീധരന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. വിലസ്ഥിരതയ്ക്കു വേണ്ടി കേന്ദ്രം 300 കോടി മാറ്റി വച്ചതില്‍ തുശ്ചമായ പണം മാത്രമാണ് ചെലവഴിച്ചത്. കഴിഞ്ഞ ബജറ്റില്‍ പ്രഖ്യപനം നടത്തിയിട്ട് വേണ്ടത്ര താത്പര്യം കാണിച്ചിരുന്നെങ്കില്‍ രജിസ്റ്റര്‍ ചെയ്ത 4 ലക്ഷം കര്‍ഷകരില്‍ 25 ശതമാനം ആളുകള്‍ക്കെങ്കിലും പണം ലഭിക്കുമായിരുന്നു. കേരള സര്‍ക്കാരിന് റബര്‍ മേഖലയില്‍ നിന്ന് 700-800 കോടി രൂപ വരുമാനമാണ് ലഭിക്കുന്നത്. റബറിന് 1 രൂപ കൂടിയാല്‍ ഏകദേശം 4 കോടി രൂപയാണ് സര്‍ക്കാരിന് അധികം കിട്ടുന്നതെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ കേന്ദ്ര സര്‍ക്കാരില്‍ നിന്നും നിരവധി ആനുകൂല്യങ്ങളാണ് ലഭിക്കുന്നത്. കഴിഞ്ഞ പല ദശാബ്ദങ്ങളിലെ കണക്കുകള്‍ പരിശോധിച്ചാല്‍ കേരള സര്‍ക്കാര്‍ ഈ മേഖലയ്ക്കുവേണ്ടി പണം ഒന്നും തന്നെ ചെലവഴിച്ചിട്ടില്ല. സമരം ചെയ്യേണ്ടത് കേരള സര്‍ക്കിരിനെതിരെയാണെന്ന് മുരളീധരന്‍ പറഞ്ഞു. പത്രസമ്മേളനത്തില്‍ കര്‍ഷകമോര്‍ച്ച ജില്ലാ പ്രസിഡന്റ് ജയപ്രകാശ് വാകത്താനവും പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.