കേരളാ വിമോചന യാത്രക്ക് ജില്ലയില്‍ വന്‍ സ്വീകരണമൊരുക്കും

Thursday 14 January 2016 10:38 am IST

കല്‍പ്പറ്റ : വികസിത കേരളത്തിനായി എല്ലാവര്‍ക്കും അന്നം, വെള്ളം, മണ്ണ്, തൊഴില്‍, എല്ലാവര്‍ക്കും തുല്യനീതി എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തികൊണ്ട് ഭാരതീയ ജനതാപാര്‍ട്ടി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നയിക്കുന്ന കേരളാ വിമോചന യാത്രക്ക് ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ വന്‍ സ്വീകരണം ഒരുക്കും. സ്വീകരണ പരിപാടികള്‍ക്കായുള്ള ഒരുക്കങ്ങള്‍ നടന്നുവരുന്നതായി നിയോജകമണ്ഡലം കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു. കല്‍പ്പറ്റ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ മണ്ഡലത്തിന്റെ പ്രവേശനകവാടമായ കാക്കവയലില്‍നിന്നും നിരവധി ബൈക്കുകളുടെയും വാദ്യമേളങ്ങളുടെയും താലപ്പൊലിയുടെയും അകമ്പടിയോടെ തുറന്ന വാഹനത്തില്‍ സ്വീകരിച്ച് കല്‍പ്പറ്റയിലെ സമ്മേളന നഗരിയിലേക്ക് ആനയിക്കും. വിമോചനയാത്രയുടെ സ്വീകരണത്തിനായുള്ള സ്വാഗതസംഘം രക്ഷാധികാരിമാരായി കെ.സദാനന്ദന്‍, ടി.എ.മാനു, എം.ശങ്കരന്‍, പി.ആര്‍.വിജയന്‍, സി.പി.വിജയന്‍, പി.ആര്‍.സുരേഷ്, ചെയര്‍മാനായി പള്ളിയറ രാമന്‍, വൈസ് ചെയര്‍മാന്‍മാരായി ജയാരവീന്ദ്രന്‍, ടി.എം.സുബീഷ്, സി.എ.ബാബു, അരിമുണ്ട സുരേഷ്, ജനറല്‍ കണ്‍വീനറായി വി.നാരായണന്‍, കണ്‍വീനര്‍മാരായി ആരോട രാമചന്ദ്രന്‍, പള്ളിയറ മുകുന്ദന്‍, പി.വി.ന്യൂട്ടന്‍, എ.രജിത്ത്കുമാര്‍, എ.ടി.രേശ് എന്നിവരെ തിരഞ്ഞെടുത്തു. ജനുവരി ഇരുപത്തിരണ്ടിന് മൂന്ന് മണിയോടുകൂടി വയനാട് ജില്ലയില്‍ പ്രവേശിക്കുന്ന കേരള വിമോചനയാത്രയെ ജില്ലാഅതിര്‍ത്തിയായ ബോയ്‌സ്ടൗണില്‍നിന്നും അഞ്ഞൂറോളം ഇരുചക്ര വാഹനങ്ങളുടെ അകമ്പടിയോടെ സ്വീകരണകേന്ദ്രമായ മാനന്തവാടിയിലേക്ക് ആനയിക്കും. തുടര്‍ന്ന് ബത്തേരി നിയോജകമണ്ഡലത്തിലെ സ്വീകരണം. ശേഷം കല്‍പ്പറ്റയില്‍ സമാപിക്കും. ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നയിക്കുന്ന കേരള വിമോചന യാത്ര വിജയിപ്പിക്കുന്നതിനായി ബത്തേരി നിയോജക മണ്ഡലം കമ്മിറ്റി 101 അംഗ സ്വാഗതസംഘം രൂപീകരിച്ചു. ജനുവരി 22ന് 3.30 സ്വതന്ത്രമൈതാനിയില്‍ യാത്രക്ക് സ്വീകരണം നല്‍കും. ചെയര്‍മാന്‍ പി.കെ.മാധവന്‍, എ.എം.ഉദയകുമാര്‍, പി.കെ.അച്ചുതന്‍ എന്നിവര്‍ വൈസ് ചെയര്‍മാന്‍മാരും സുരേന്ദ്രന്‍ ആവേത്തല്‍ ജനറല്‍ കണ്‍വീനറും സജികുമാര്‍, മിനി സാബു കണ്‍വീനര്‍ എന്നിവരടങ്ങിയ സ്വാഗതസംഘ രൂപീകരണം ബത്തേരിയില്‍ നടന്നു. യോഗത്തില്‍ ബത്തേരി നിയോജകമണ്ഡലം പ്രസിഡണ്ട് കെ.പി.മധു അദ്ധ്യക്ഷത വഹിച്ചു. സുരേഷ്.ജി, എന്‍.മോഹനന്‍,സി.ഗോപാലക്യഷ്ണന്‍ മാസ്റ്റര്‍, സി.ആര്‍.ഷാജി, പി.എം. അരവിന്ദന്‍, കെ.പ്രേമാന്ദന്‍, ഇ.കെ.ഗംഗാധരന്‍, പ്രശാന്ത് മലവയല്‍ എന്നിവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.