മുത്തങ്ങ ചെക്ക് പോസ്റ്റില്‍ ലക്ഷങ്ങള്‍ വിലമതിക്കുന്ന ഹാന്‍സ് പിടികൂടി

Thursday 14 January 2016 11:10 am IST

വയനാട്: മുത്തങ്ങ എക്‌സൈസ് ചെക്ക് പോസ്റ്റില്‍ ലക്ഷങ്ങള്‍ വിലമതിക്കുന്ന ഹാന്‍സ് പിടികൂടി. 210 കിലോ തൂക്കമുള്ള ഒമ്പത് ലക്ഷത്തോളം വിലമതിക്കുന്ന മയക്കുമരുന്നാണ് പിടികൂടിയത്. മൈസൂരില്‍ നിന്നും കോഴിക്കോട്ടേക്ക് പഞ്ചസാരലോറിയില്‍ ഒളിപ്പിച്ച്‌ കടത്തുകയായിരുന്ന ഹാന്‍സാണ് രഹസ്യവിവരത്തെ തുടര്‍ന്ന് എക്‌സൈസ് സംഘം പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് കൊടുവള്ളി സ്വദേശി കോയയെ പോലീസിന് കൈമാറി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.