ക്രിമിനല്‍ കേസ് പ്രതി നിഖില്‍ ബാലചന്ദ്രന്‍ അറസ്റ്റില്‍

Thursday 14 January 2016 4:20 pm IST

കൊച്ചി: തിരുവനന്തപുരത്ത് നിന്ന് പോലീസിനെ കബളിപ്പിച്ച് കടന്ന ക്രിമിനല്‍ കേസ് പ്രതി നിഖില്‍ ബാലചന്ദ്രന്‍(30) എറണാകുളത്ത് പിടിയില്‍. മുന്‍ എസ് പി ബാലചന്ദ്രന്റെ മകനും കവടിയാര്‍ സ്വദേശിയുമായ നിഖില്‍ നിരവധി കേസുകളിലെ പ്രതിയാണ്. കന്റോണ്‍മെന്റ് എസിയുടെ നേതൃത്വത്തിലെ പോലീസ് സംഘം ഇന്നലെ രാത്രി ഇടപ്പള്ളിയില്‍ നിന്നാണ് പിടികൂടിയത്. ഷാഡോ പോലീസിനെ കണ്ട് ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ സമീപത്തെ ഓട്ടോ ഡ്രൈവര്‍മാരുടെ സഹായത്തോടെ പോലീസ് പിടികൂടുകയായിരുന്നു. ഒരു മാസമായി തിരുപ്പതി, കശ്മീര്‍, ദല്‍ഹി, മണാലി, ഗോവ തുടങ്ങിയ സ്ഥലങ്ങളില്‍ മുങ്ങി നടക്കുകയായിരുന്നു ഇയാളെന്ന് പോലീസ് വ്യക്തമാക്കി. ഇയാള്‍ക്ക് രക്ഷപ്പെടാന്‍ പോലീസ് ഒത്താശ ചെയ്‌തെന്ന ആക്ഷേപം നേരത്തെ ഉയര്‍ന്നിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.