മുംബൈ: ബഹ്റിനിലേക്ക് യുവതികളെ കടത്തി അവരെ പെണ്‍വാണിഭത്തിന് ഉപയോഗിച്ചതുമായി ബന്ധപ്പെട്ടകേസില് മുംബൈ ഛത്രപതി ശിവജി വിമാനത്താവളത്തില്‍ നിന്ന് ദമ്പതികള്‍ പിടിയില്‍. അബ്ദുള്‍ നസീര്‍, ഭാര്യ ഷാജിത മന്‍സൂര്‍ എന്നിവരാണ് അറസ്റ്റിലായത്.
ഇവരാണ് മുഖ്യഇടനിലക്കാര്‍.ഇവരെ മുംബൈ ഭീകരവിരുദ്ധ സേനയാണ് അറസ്റ്റു ചെയ്തത്. ബഹ്റിനില്‍ നിന്നു വന്ന് ചെന്നൈയ്ക്ക് കടക്കാന്ശ്രമിക്കവേയാണ് ഇവര്‍ പിടിയിലായത്.
കാക്കനാട്ടെ ഫഌറ്റ് കേന്ദ്രീകരിച്ച് പെണ്‍വാണിഭം നടത്തുന്ന സംഘത്തെ കഴിഞ്ഞ ദിവസം പോലീസ് പിടികൂടിയിരുന്നു.
ഇതിനു പിന്നാലെയാണ് പെണ്‍വാണിഭ കേസിലെ മുഖ്യ കണ്ണിയായ ദമ്പതികളെ മുംബൈ കസ്റ്റഡിയിലെടുക്കുന്നത്. ദമ്പതികളടക്കം അഞ്ചു പേരെ അറസ്റ്റ് ചെയ്തതായും റിപ്പോര്‍ട്ടുണ്ട്. മുംബൈ വിമാനത്താവളത്തില്‍വെച്ചാണ് ഇവരെ അറസ്റ്റ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: