കോഴിക്കോട്: ഹൈദരബാദില്‍ നടന്ന ദേശീയ ബധിര ഗെയിംസില്‍ കേരളം ഓവറോള്‍ ചാമ്പ്യന്മാരായി. 28 സ്വര്‍ണ്ണവും 9 വെള്ളിയും 6 വെങ്കലവും അടക്കം 183 പോയന്റ് നേടിയാണ് കേരള ചാമ്പ്യന്മാരായത്. അത്ലറ്റിക്സില് പുരുഷ വിഭാഗത്തിലും വനിതാ വിഭാഗത്തിലും കേരളം ഒന്നാമതെത്തി. അത്ലറ്റിക്സില് ദേശീയ താരമായ ശ്രീജിഷ്ണ മത്സരിച്ച അഞ്ചിനങ്ങളിലും സ്വര്‍ണ്ണം നേടി.
ദേശീയ താരം ജിജോ കുര്യാക്കോസ് മത്സരിച്ച് 4 ഇനത്തിലും സ്വര്‍ണ്ണം നേടി. ജൂനിയര്‍ വിഭാഗത്തില്‍ അഭിരാമി കൃഷ്ണ മത്സരിച്ച 4 ഇനത്തിലും സ്വര്‍ണ്ണം നേടി. ബാഡ്മിന്റനില്‍ വനിതാ വിഭാഗം സംഗിള്സിലും ഡബിള്‍സിലും മിക്സഡ് ഡബിള്‍സിലും സ്വര്‍ണ്ണവും ടീം ഇനത്തില്‍ വെങ്കലവും നേടി. ഫുട്ബോളിലും കേരളം സ്വര്‍ണ്ണം നേടി. ഫുട്ബോളില്‍ മറുപടിയില്ലാത്ത 5 ഗോളുകള്‍ക്കാണ് കേരളം തമിഴ്നാടിനെ തോല്പിച്ചത്. ടൂര്‍ണ്ണമെന്റിലുടനീളം ഒറ്റ ഗോളും വഴങ്ങാതെയാണ് കേരളം ജയിച്ചത്. കേരളത്തിനായി നജീബ് റഹ്മാന്, സമീര്‍, ജോബി, അബ്ദുള്‍ വഹാബ് എന്നിവര്‍ മികച്ച പ്രകടനം കാഴ്ചവെച്ചു.
കായിക താരങ്ങളും ഓഫീഷ്യലുകളുമടക്കം 128 പേരാണ് കേരളത്തെ പ്രതിനിധീകരിച്ച് ഗെയിംസില്‍ പങ്കെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: