ജബല്‍പൂര്‍: ഇരുപത്തിയൊന്നാമത് ദേശീയ വനിതാ സീനിയര്‍ ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനല്‍ ഇന്ന്. നിലവിലെ ജേതാക്കളായ മിസോറാമിന് എതിരാളികള്‍ റെയില്‍വേസ്. റെയില്‍വേസ് ആദ്യമായാണ് കലാശപ്പോരാട്ടത്തിന് യോഗ്യത നേടുന്നത്. ഒഡിഷയെ മറുപടിയില്ലാത്ത നാല് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് റെയില്‍വേ വനിതകള്‍ കന്നി ഫൈനലിന് യോഗ്യത നേടിയത്. ഹരിയാനയെ 4-2ന് പരാജയപ്പെടുത്തിയാണ് മിസോറാം കലാശപ്പോരാട്ടത്തിന് എത്തിയിരിക്കുന്നത്. ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ മിസോറാം 18-ാം കിരീടമാണ് ഇത്തവണ ലക്ഷ്യമിടുന്നത്. 1991-92-ല്‍ ആരംഭിച്ച ചാമ്പ്യന്‍ഷിപ്പില്‍ മിസോറാമിന് പുറമെ ബംഗാള്‍ രണ്ടുതവണയും ഒരിക്കല്‍ ഒഡിഷയും ജേതാക്കളായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: