ആലുവ: പതിനഞ്ചാമത് മാര്‍ അത്തനേഷ്യസ് ട്രോഫിക്കുവേണ്ടിയുള്ള അഖിലേന്ത്യാ ഇന്റര്‍ സ്കൂള്‍ ടൂര്‍ണമെന്റില്‍ ഇന്നലെ നടന്ന പ്രീ ക്വാര്‍ട്ടര്‍ മത്സരത്തില്‍ കോഴിക്കോട് സാമൂതിരി എച്ച്എസ്എസിന് വിജയം. തൃശൂര്‍ ഗവ. മോഡല്‍ എച്ച്എസ്എസിനെ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി സാമൂതിരി സ്കൂള്‍ ക്വാര്‍ട്ടറിലെത്തി. കളിയുടെ 18-ാം മിനിറ്റില്‍ ജ്യോതിലാലും 27-ാം മിനിറ്റില്‍ വിഷ്ണുമാണ് വിജയികളുടെ ഗോള്‍ നേടിയത്. ഇന്ന് നടക്കുന്ന മറ്റൊരു പ്രീ-ക്വാര്‍ട്ടര്‍ മത്സരത്തില്‍ ജി.വി. രാജ സ്പോര്‍ട്സ് സ്കൂള്‍ തിരുവനന്തപുരം തൃശൂര്‍ തലോര്‍ ദീപ്തി എച്ച്എസ്എസിനെ നേരിടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: