കൊച്ചി: കേരള ഫിഷറീസ് സമുദ്രപഠന സര്‍വകലാശാലയുടെ (കുഫോസ്) വികസന പദ്ധതികള്‍ നടപ്പിലാക്കുന്നതിന് നബാര്‍ഡില്‍ നിന്നും 44 കോടി രൂപയുടെ ധനസഹായം. സര്‍വകലാശാല ആസ്ഥാനത്ത് അക്കാദമിക് ബ്ലോക്ക്, പുതുവൈപ്പിനിലെ ഫിഷറീസ് സ്റ്റേഷനില്‍ തിരുത ഹാച്ചറി, സമുദ്രപഠന ക്യാമ്പസ് എന്നിവയുടെ നിര്‍മ്മാണങ്ങള്‍ക്കാണ് നബാര്‍ഡ് ഫണ്ട് അനുവദിച്ചത്.
അക്കാദമിക് ബ്ലോക്കിന് 40 കോടി രൂപയും ഓഷ്യന്‍ സയന്‍സ് കാമ്പസിന് 2.93 കോടിയും ഹാച്ചറി നിര്‍മ്മാണത്തിന് 1.19 കോടി രൂപയുമാണ് അനുവദിച്ചത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ കുഫോസിന് ലഭിക്കുന്ന ഏറ്റവും വലിയ ധനസഹായമാണിത്.
അത്യാധുനിക ലാബ് സൗകര്യങ്ങളും ക്ലാസ്സ് മുറികളും അടങ്ങുന്ന അക്കാദമിക് കെട്ടിടം അഞ്ച് നിലകളിലായാണ് പണിയുന്നത്.
12,175 ചതുരശ്രമീറ്റര്‍ വിസ്തീര്‍ണ്ണത്തിലാണ് അക്കാദമിക് ബ്ലോക്ക് നിര്‍മ്മിക്കുന്നത്. അത്യാധുനിക സൗകര്യങ്ങളുള്ള ജല, മണ്ണ് പരിശോധനാ ലാബുകള്‍, മത്സ്യരോഗനിര്ണ്ണയ ലബോറട്ടറി, റിമോട്ട് സെന്‍സിംഗ് ലാബ്, കടല്‍ജീവികളില്‍ നിന്നുള്ള മരുന്ന് നിര്‍മ്മാണ വികസന ലാബ്, കമ്പ്യൂട്ടര്‍ റൂം, കോണ്‍ഫറന്‍സ് ഹാള്‍ തുടങ്ങിയ സംവിധാനങ്ങളോടെയുള്ള അക്കാദമിക് കെട്ടിടത്തിന്റെ വികസനപ്രവര്‍ത്തനങ്ങള്‍ക്കാണ് കുഫോസ് നബാര്‍ഡിന്റെ സാമ്പത്തിക സഹായം തേടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: