ആലപ്പുഴ: ജനസമ്പര്‍ക്ക പരിപാടിയില്‍ പഴയനടക്കാവ് റോഡുനിര്‍മ്മാണം രണ്ടാഴ്ചയ്ക്കകം പൂര്‍ത്തീകരിക്കുമെന്ന് വാഗ്ദാനം നല്കി മുഖ്യമന്ത്രി കബളിപ്പിക്കുകയായിരുന്നുവെന്നും ജനസമ്പര്‍ക്ക പരിപാടി രാഷ്ട്രീയ തട്ടിപ്പാണെന്നതിന്റെ ഉദാഹരണമാണിതെന്നും ബിജെപി ജില്ലാ പ്രസിഡന്റ് വെള്ളിയാകുളം പരമേശ്വരന്.
പഴയ നടക്കാവ് റോഡ് നിര്‍മ്മാണം ഉടന്‍ പൂര്‍ത്തീകരിക്കുമെന്ന് മുഖ്യമന്ത്രി നല്കിയ വാഗ്ദാന ലംഘനത്തില്‍ പ്രതിഷേധിച്ച് ബിജെപി ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ കെ.സി. വേണുഗോപാല്‍ എംപിയുടെ ഓഫീസിനു മുന്നില്‍ നടത്തിയ കിടപ്പുസമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനസമ്പര്‍ക്ക പരിപാടിയില്‍ മുഖ്യമന്ത്രി നല്‍കുന്നത് പലതും പാഴ്വാഗ്ദാനമാണ്. ഒന്നും പാലിക്കാന്‍ മുഖ്യമന്ത്രിക്ക് കഴിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. നിയോജകമണ്ഡലം പ്രസിഡന്റ് എല്‍.പി. ജയചന്ദ്രന് അദ്ധ്യക്ഷത വഹിച്ചു.
നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി വി. ശ്രീജിത്ത്, നിയോജകമണ്ഡലം സെക്രട്ടറിമാരായ വി.സി. സാബു, പി. ലിജു, ആര്. കണ്ണന്, കെ. പ്രദീപ്, ബിജു തുണ്ടില്‍, ജി. രമേശന്, അനീഷ് അശോകന്, നഗരസഭാ കൗണ്‍സിലര്‍മാരായ ആര്. ഹരി, സലിലകുമാരി, റാണി രാമകൃഷ്ണന് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: