ആലപ്പുഴ: മനുഷ്യാവകാശ കമ്മീഷനില്‍ പിതാവ് പരാതി നല്‍കിയതിന്റെ പേരില്‍ ആലപ്പുഴ നോര്‍ത്ത് പോലീസ് മകനെ മര്‍ദ്ദിച്ചെന്ന പരാതിയെ കുറിച്ച് അനേ്വഷിച്ച് വിശദീകരണം നല്കാന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് ജുഡീഷ്യല്‍ അംഗം പി. മോഹന്‍ദാസ് ഉത്തരവിട്ടു. ജനുവരി 25 ന് മുമ്പ് ആലപ്പുഴ എസ്പി വിശദീകരണം നല്‍കണം. കനാല്‍ വാര്‍ഡ് പാലയ്ക്കല്‍ വീട്ടില്‍ പി. ആര്. പാസ്ക്കള്‍ സമര്‍പ്പിച്ച പരാതിയിലാണ് നടപടി.
2016 ജനുവരി 4 ന് കളപ്പുര ഗവ. ഗസ്റ്റ് ഹൗസിനു സമീപം പരിചയക്കാരനുമായി സംസാരിച്ചു നിന്ന തന്റെ മകന് ശ്യാം പാസ്ക്കളിനെ റോഡിലും തുടര്‍ന്ന് പോലീസ് സ്റ്റേഷനിലും കൊണ്ടുപോയി മര്‍ദ്ദിച്ചതായി പരാതിയില്‍ പറയുന്നു. എസ്ഐ വിലക്കിയിട്ടും പോലീസുകാര്‍ മര്‍ദ്ദനം തുടര്‍ന്നത്രേ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: