മകരവിളക്ക് മഹോത്സവം :സന്നിധാനവും പരിസരവും ഭക്തര്‍ തിങ്ങിനിറഞ്ഞു

Thursday 14 January 2016 8:42 pm IST

ശബരിമല: മകരവിളക്ക് മ ഹോത്സവത്തോട് അനുബന്ധിച്ച് ഇന്നലെമുതല്‍ സന്നിധാനത്തും പാണ്ടിത്താവള ത്തും അഭൂതപൂര്‍വമായ തിരക്ക് അനുഭവപ്പെട്ടു. ബുധനാഴ്ച മുതല്‍ വന്‍തോതിലെ ത്തിയ തീര്‍ത്ഥാടകര്‍ സന്നിധാനത്ത് തങ്ങിതുടങ്ങയതോടെ സന്നിധാനവും പരിസരവും തിങ്ങിനിറഞ്ഞത്. എരുമേലി-പമ്പ കാനനപാത വഴിയുള്ള ഭക്തരുടെ വരവും കൂടിയിട്ടുണ്ട്. മണിക്കൂറുകളോളം കാത്തുനിന്നശേഷമാണ് പലര്‍ക്കും ദര്‍ശനം നടത്താനായത്. തിരുവാഭരണ ഘോഷയാത്രയ്ക്ക് അകമ്പടിയായും നൂറുകണക്കിന് തീര്‍ത്ഥാടകര്‍ സന്നിധാനത്തേക്കെത്തുന്നുണ്ട്. ഇതും കൂടിയാകുമ്പോള്‍ വെള്ളിയാഴ്ച സന്നിധാനത്ത് തിരക്ക് അഭൂതപൂര്‍വമാകും. തിരക്ക് വര്‍ദ്ധിച്ചതോടെ എരുമേലി, നിലയ്ക്കല്‍, പമ്പ, അപ്പാച്ചിമേട്, ശബരിപീഠം, മരക്കൂട്ടം, ശരംകുത്തി, യുടേണ്‍, വലിയ നടപ്പന്തല്‍ എന്നിവിടങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. പമ്പയില്‍ നിന്ന് ആറ് സെക്ടറുകളായാണ്് തീര്‍ത്ഥാടകരെ ഇപ്പോള്‍ കടത്തിവിടുന്നത്. പുല്ലുമേട് വഴി വരുന്നവരുടെ എണ്ണവും വര്‍ദ്ധിച്ചിട്ടുണ്ട്. തിരക്ക് കണക്കിലെടുത്ത് കൂടുതല്‍ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. ബാരിക്കേഡിനുള്ളിലേക്ക് തീര്‍ത്ഥാടകര്‍ നുഴ ഞ്ഞുകയറാന്‍ ശ്രമിക്കുന്നത് പൊലീസ് പലയിടങ്ങളിലും തടഞ്ഞു. മരക്കൂട്ടത്ത് തിരക്ക് നിയന്ത്രിക്കാന്‍ ഇന്ത്യന്‍ റിസര്‍വ് ബറ്റാലിയനടക്കം നിയോഗിച്ചു. മകരവിളക്ക് മഹോത്സവത്തോട് അനുബന്ധിച്ചുള്ള പ്രാസാദശുദ്ധി, ബിംബശുദ്ധി ക്രീയകള്‍ കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി നടന്നു. ബിംബശുദ്ധിയുടെ ഭാഗമായി ചതുര്‍ശുദ്ധി, ധാര, പഞ്ചഗവ്യം, പഞ്ചകം എന്നീ ക്രിയകള്‍ ഇന്നലെ നടന്നു. ഇന്ന് വൈകിട്ട് 5ന് ശരംകുത്തിയില്‍ എത്തുന്ന തിരുവാഭരണ ഘോഷയാത്രയെ ദേവസ്വംഎക്‌സിക്യൂട്ടീവ് ഓഫീസര്‍ ബി.എല്‍. രേണുഗോപാല്‍, അഡ്മിനിസ്‌ട്രേററീവ് ഓഫീസര്‍ കെ. സോമശേഖരന്‍ നായര്‍, സോപാനം സ്‌പെഷ്യല്‍ ഓഫീസര്‍ രതീന്ദ്രന്‍, എന്നിവര്‍ ചേര്‍ന്ന് സ്വീകരിക്കും. 6.15ന് കൊടിമരചുവട്ടില്‍ ദേവസ്വംബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലക്യഷ്ണന്‍, അംഗങ്ങളായ അജയ്തറയില്‍, പി.കെ. കുമാരന്‍, സ്‌പെഷ്യല്‍ കമ്മീഷണര്‍ കെ. ബാബു, ദേവസ്വം കമ്മീഷണര്‍ രാമരാജപ്രേമപ്രസാദ് എന്നിവര്‍ ചേര്‍ന്ന് എതിരേല്‍ ക്കും. തന്ത്രികണ്ഠര് മഹേഷ്‌മോഹനരും മേല്‍ശാന്തി എസ്.ഇ. ശങ്കരന്‍നമ്പൂതിരിയും ചേര്‍ന്ന് പേടകം ഏററുവാങ്ങി തിരുവാഭരണം ചാര്‍ത്തിയു ള്ള ദീപാരാധന നടക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.