കൊച്ചി: അഭിഭാഷക അക്കാദമിയുടെ ശിലാസ്ഥാപനം 16ന് സുപ്രീംകോടതി ചീഫ് ജസ്റ്റീസ് ടി. എസ്. താക്കൂര്‍ നിര്‍വ്വഹിക്കുമെന്ന് ബാര്‍ കൗണ്‍സില്‍ ഓഫ് കേരള ചെയര്മാന് അഡ്വ.ജോസഫ് ജോണ്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഉച്ചയ്ക്ക് രണ്ടിന് ഹൈക്കോടതി ഓഡിറ്റോറിളത്തില് നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് കുര്യന് ജോസഫ്, ഹൈക്കോടതി ചീഫ് ജസ്റ്റിസ് അശോക് ഭൂഷണ്, പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദന്, ബിസിഐ ചെയര്മാന് മന്നന്കുമാര് മിശ്ര, അഡ്വക്കറ്റ് ജനറല്‍ കെ. പി. ദണ്ഡപാണി എന്നിവര്‍ സംസാരിക്കും. അഡ്വ. കെ. കെ. വേണുഗോപാല്‍, സ്വാഗതവും അക്കാദമി സെക്രട്ടറി ടി. എസ്. അജിത്ത് നന്ദിയും പറയും.
രാവിലെ ഒമ്പതിന് നടക്കുന്ന ദേശിയ സെമിനാര്‍ കേന്ദ്ര നിയമ മന്ത്രി സദാനന്ദ ഗൗഡ ഉദ്ഘാടനം ചെയ്യും. അക്കാദമി ഡയറക്ടര്‍ ഡോ. എന്‍. ആര്. മാധവമേനോന് പ്രബന്ധം അവതരിപ്പിക്കും. ജസ്റ്റിസ് ആര്. ബസന്ത് സംസാരിക്കും. അഡ്വ. ജോസഫ് ജോണ്‍ സ്വാഗതവും അഡ്വ. സി. ടി. സാബു നന്ദിയും പറയും. 15 കോടി രൂപ ചിലവില്‍ 80,000 ചതുശ്രരയടി വിസ്തീര്‍ണ്ണത്തിലാണ് എം. കെ. നമ്പ്യാര്‍ ലോയേഴ്സ് കെട്ടിടം നിര്‍മ്മിക്കുന്നത്.
അഭിഭാഷകരുടെ വിജ്ഞാനം വര്‍ദ്ധിപ്പിക്കുക,യുവ അഭിഭാഷകരെ ഉയര്‍ത്തികൊണ്ടുവരിക എന്നിവയാണ് അക്കാദമി കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് ഭാരവാഹികള്‍ പറഞ്ഞു. പത്രസമ്മേളനത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ അസി. സോളിസിറ്റര്‍ ജനറല്‍ അഡ്വ.നഗരേഷ്, അഡ്വ. ടി. എസ്. അജിത്ത് എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: