ശ്രീശ്രീ രവിശങ്കര്‍ 31ന് കേരളത്തില്‍

Thursday 14 January 2016 9:16 pm IST

കൊച്ചി: ജീവനകലയുടെ 35-ാം വാര്‍ഷികവും ശ്രീശ്രീ രവിശങ്കറിന്റെ അറുപതാം ജന്മദിനവും സംയുക്തമായി 'വിശ്വസാംസ്‌കാരിക മഹോത്സവം' എന്ന പേരില്‍ മാര്‍ച്ച് മാസത്തില്‍ ദല്‍ഹിയില്‍ നടത്തുന്നതിനു മുന്നോടിയായി ശ്രീശ്രീ രവിശങ്കര്‍ ഈ മാസം 31ന് കേരളത്തിലെത്തും. നെടുമ്പാശേരി വിമാനത്താവളത്തിലെത്തുന്ന അദ്ദേഹത്തെ ആര്‍ട്ട് ഓഫ് ലിവിംഗ് കേരള സംസ്ഥാന ചെയര്‍മാന്‍ രാജേഷ് നായര്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി സുധീര്‍ ബാബു, സംസ്ഥാന ടീച്ചേഴ്‌സ് കോ ഓര്‍ഡിനേറ്റര്‍ ജയചന്ദ്രന്‍, ആര്‍ട്ട് ഓഫ് ലിവിംഗ് മുന്‍നിര പ്രവര്‍ത്തകര്‍, ആരാധകര്‍ എന്നിവര്‍ പൂര്‍ണ കുംഭം നല്‍കി വരവേല്‍ക്കും. തുടര്‍ന്ന് കോതമംഗലം ജ്ഞാന ക്ഷേത്രത്തിലേക്ക് ആനയിക്കും. 12.30 ന് നടക്കുന്ന ആര്‍ട്ട് ഓഫ് ലിവിംഗ് വളണ്ടിയേഴ്‌സ് മീറ്റിംഗില്‍ ശ്രീശ്രീ പങ്കെടുക്കും. തുടര്‍ന്ന് വാരപ്പെട്ടി പഞ്ചായത്ത് സ്റ്റേഡിയത്തില്‍ പതിനായിരങ്ങള്‍ പങ്കെടുക്കുന്ന ആര്‍ട്ട് ഓഫ് ലിവിംഗ് ആനന്ദോല്‍സവം നടത്തും ഫെബ്രുവരി ഒന്നിന് വൈകിട്ട് അഞ്ച് മണിക്ക് തിരുവനന്തപുരം മരുതംകുഴിയിലെ കേരള ആശ്രമം ഗ്രൗണ്ടില്‍ ശ്രീശ്രീ രവിശങ്കര്‍ജിയുടെ സാന്നിദ്ധ്യത്തില്‍ മഹാ സത്സംഗും നടക്കുമെന്ന് ആര്‍ട്ട് ഓഫ് ലിവിംഗ് സംസ്ഥാന മീഡിയ കോ ഓര്‍ഡിനേറ്റര്‍ ദിവാകരന്‍ ചോമ്പാല അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.