മണപ്പാടി പാലം അപകടത്തില്‍

Thursday 14 January 2016 10:10 pm IST

  മൂലമറ്റം: മൂലമറ്റം-ഇലപ്പള്ളി റോഡിലെ മണപ്പാടി പാലം അപകടാവസ്ഥയില്‍. മൂലമറ്റത്തു നിന്നും ഇലപ്പള്ളി എടാട്, വാഗമണ്‍ ഭാഗത്തേക്ക് പോകുന്ന റോഡിലാണ് അപകടാവസ്ഥയില്‍ പാലം സ്ഥിചെയ്യുന്നത്. പാലം അപകടാവസ്ഥയിലാണെന്ന മുന്നറിപ്പ് ബോര്‍ഡ് സ്ഥാപിച്ച് അധികൃതര്‍ കണ്ണടച്ചിരിക്കുകയാണ്. ഭാരവാഹനങ്ങള്‍ ഈ പാലത്തിലൂടെ പ്രവേശിക്കരുത് എന്ന ബോര്‍ഡ് പാലത്തിനു സമീപം കാണാം. ഈ ബോര്‍ഡിനെ ഗൗനിക്കാതെ വാഹനങ്ങള്‍ യാതൊരു നിയന്ത്രണവുമില്ലാതെയാണ് പാലത്തിലൂടെ സഞ്ചരിക്കുന്നത്. വിനോദ സഞ്ചാരികള്‍ ഉള്‍പ്പെടെ അനേകം വാഹനങ്ങള്‍ ഈ പാലം വഴിയാണ് സഞ്ചരിക്കുന്നത്.പാലത്തിന്റെ അടിഭാഗത്ത് കോണ്‍ക്രീറ്റ് ഇളകിയ അവസ്ഥയിലാണ്. പാലത്തിന്റെ അപകട ഭീഷണി ഒഴിവാക്കുവാന്‍ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.