അരങ്ങം ക്ഷേത്രോത്സവത്തിന് ഇന്ന് കൊടിയേറും

Thursday 14 January 2016 10:25 pm IST

ആലക്കോട്: ആലക്കോട് അരങ്ങം ശ്രീ മഹാദേവ ക്ഷേത്രത്തിലെ എട്ടുദിവസം നീണ്ടുനില്‍ക്കുന്ന കൊടിയേറ്റ മഹോത്സവത്തിന് ഇന്ന് തുടക്കമാകും. ഉത്സവത്തോടനുബന്ധിച്ചുള്ള തിരുവാഭരണ ഘോഷയാത്രയും കലവറ നിറക്കല്‍ ഘോഷയാത്രയും ഇന്നലെ നടന്നു. തിരുവാഭരണ ഘോഷയാത്ര ആലക്കോട് കൊട്ടാരത്തില്‍ നിന്നും കലവറ നിറക്കല്‍ ഘോഷയാത്ര ആലക്കോട് മുത്തപ്പന്‍ ദേവസ്ഥാനത്തുനിന്നുമാണ് ആരംഭിച്ചത്. ഘോഷയാത്രകളില്‍ നൂറുകണക്കിന് ഭക്തര്‍ പങ്കെടുത്തു. ഒന്നാം ദനമായ ഇന്ന് വൈകിട്ട് 7 മണിക്ക് ക്ഷേത്രം തന്ത്രി തെക്കിനിയേടത്ത് പത്മനാഭനുണ്ണി നമ്പൂതിരിപ്പാടിന്റെ കാര്‍മ്മികത്വത്തില്‍ ഉത്സവം കൊടിയേറും. വൈകുന്നേരം ലക്ഷം ദീപ സമര്‍പ്പണം ക്ഷേത്രം തന്ത്രിയെ സ്വീകരിക്കല്‍, ആചാര്യ വരണം എന്നിവയും നടക്കും. ഉത്സവം 22ന് സമാപിക്കും. എല്ലാ ദിവസവും പുലര്‍ച്ചെ മുതല്‍ പ്രത്യേക പൂജകള്‍, വൈകിട്ട് 5 മുതല്‍ കാഴ്ച ശീവേലി, ദീപാരാധന, കേളി, തായമ്പക ശ്രീഭൂതബലി എന്നിവയും 16 മുതല്‍ രാവിലെ 9.30ന് ഓട്ടന്‍ തുള്ളലും വൈകിട്ട് 3 മണിക്ക ചാക്യാര്‍ കൂത്തും ഉണ്ടായിരികും. ഇന്ന് രാത്രി 8ന് ഭജന, 9.30ന് നൃത്ത നൃത്ത്യങ്ങള്‍, 11 മണിമുതല്‍ കതിരോത്സവം നാടന്‍പാട്ടും രംഗകലയും, നാളെ രാത്രി 7ന് ശാസ്ത്രീയ സംഗീതം, 8.39ന് സംഗീതാര്‍ച്ചന, 9.30ന് നാടകം, 17ന് രാത്രി 7ന് സംഗീത സദസ്സ്, 8ന് നാടകം, 10ന് ഫോക്‌ഷോ, 18ന് രാത്രി 7ന് സംഗീത കച്ചേരി, 9ന് കഥകളി, 19ന് രാത്രി 7ന് താളവാദ്യ കച്ചേരി, 8ന് സംഗീത സദസ്സ്, 10ന് സാമൂഹ്യ നാടകം, 20ന് വൈകിട്ട് 4ന് ആലക്കോട്ടേക്ക് പറയെഴുന്നള്ളിപ്പ്, കൊട്ടാരത്തിലിറക്കിപ്പൂജ, വൈകുന്നേരം 6ന് ടൗണ്‍ പന്തലില്‍ പഞ്ചാരി മേളം, 7.30ന് നാദസ്വരം, സേവ, പറയെടുപ്പ്, 8ന് തിരിച്ചെഴുന്നള്ളത്ത്, ടൗണ്‍ സ്റ്റേജില്‍ രാത്രി 7ന് ക്ലാസിക്കല്‍ ഡാന്‍സ്, 7.30ന് നാട്ടറിവു പാട്ടുകളും ഡിജിറ്റല്‍ ഷോയും, ക്ഷേത്രം സ്റ്റേജില്‍ വൈകുന്നേരം 6.30ന് വയലിന്‍ ദ്വയം, 9ന് നൃത്തനത്ത്യങ്ങള്‍, 11ന് ഗാനമേളം, 21ന് പള്ളിവേട്ടദിവസം വൈകുന്നേരം 5ന് പാണികൊട്ടി പള്ളിവേട്ട എഴുന്നള്ളത്ത്, പള്ളിവേട്ട തിരിച്ചെഴുന്നള്ളത്ത്, രാത്രി 7ന് നൃത്ത നിശ, 9.30ന് മെഗാഷോ, ആറാട്ട് ദിനമായ 22ന് 12 മുതല്‍ ആറാട്ട് സദ്യ, വൈകിട്ട് 3ന് നടതുറന്ന് ആറാട്ട് എഴുന്നള്ളത്ത്, ആറാട്ട് ബലി, ആറാട്ടുകഴിഞ്ഞ് തിരിച്ചെഴുന്നള്ളത്ത്, രാത്രി 7ന് സാംസ്‌കാരിക സമ്മേളനം, 8.390ന് സംഗീത സദസ്സ്, 11.30ന് നൃത്ത നാടകം, പുലര്‍ച്ചെ 3ന് കരിമരുന്ന് കലാപ്രകടനം എന്നിവയാണ് പ്രധാന പരിപാടികള്‍. മലയോര മേഖലയില്‍ നിന്നും തെക്കന്‍ കേരളത്തില്‍ നിന്നുമായി നൂറുകണക്കിന് പ്രസിദ്ധമായ ഈ ക്ഷേത്രോത്സവത്തില്‍ പങ്കെടുക്കാനെത്തും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.