കണ്ണൂര്‍: കണ്ണൂര്‍ ജില്ലാ അഗ്രി ഹോര്‍ട്ടികള്‍ച്ചറല്‍ സൊസൈറ്റി സംഘടിപ്പിക്കുന്ന കണ്ണൂര്‍ പുഷ്പോത്സവം ഇന്നു മുതല്‍ 27 വരെ തീയതികളില്‍ കണ്ണൂര്‍ കലക്ടറേറ്റ് മൈതാനിയില്‍ നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഇന്ന് വൈകുന്നേരം 5 മണിക്ക് പി.കെ.ശ്രീമതി ടീച്ചര്‍ എംപി ഉദ്ഘാടനം െചയ്യും. സൊസൈറ്റി പ്രസിഡന്റായ ജില്ലാ കലക്ടര്‍ പി.ബാലകിരണ്‍ അദ്ധ്യക്ഷത വഹിക്കും. കോര്പ്പറേഷന് മേയര്‍ ഇ.പി.ലത, എ.പി.അബ്ദുള്ളക്കുട്ടി എംഎല്‍എ എന്നിവര്‍ മുഖ്യതിഥികളാകും. വിവിധ നഴ്സറി സ്ഥാപനങ്ങള്‍ ഒരുക്കുന്ന 50 ഓളം സ്റ്റാളുകളും പുഷ്പോത്സവത്തില്‍ ഉണ്ടായിരിക്കും. സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും മുതിര്‍ന്നവര്‍ക്കും ചിത്രരചനാ മത്സരങ്ങള്‍, സെമിനാറുകള്‍, പുഷ്പാലങ്കാര മത്സരം, തുടങ്ങി വിവിധ മത്സരങ്ങള്‍, വൈകുന്നേരങ്ങളില്‍ വിവിധ കലാപരിപാടികള്‍ എന്നിവയും പുഷ്പോത്സവ നഗരിയില്‍ ഉണ്ടായിരിക്കും. സെക്രട്ടറി ബി.പി.റൗഫ്, ട്രഷറര്‍ വി.പി.കിരണ്‍, ഗൗരി നമ്പ്യാര്‍, പി.സി.മിത്രന് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: