തലശ്ശേരി: ധര്‍മ്മടം ഗവ. ബ്രണ്ണന്‍ കോളേജിന്റെ ശതോത്തര രജതജൂബിലി ആഘോഷത്തിന്റെ ഭാഗമായ അഖിലേന്ത്യാ പ്രദര്‍ശനം ബ്രണ്ണന്‍ എക്സ്പോ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.പി.ദിവ്യയുടെ അധ്യക്ഷതയില്‍ ജില്ലാ കലക്ടര്‍ പി. ബാലകിരണ്‍ ഉദ്ഘാടനം ചെയ്തു. മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട് സജീവ് മാറോളി, ധര്‍മ്മടം പഞ്ചയത്ത് പ്രസിഡണ്ട് ബേബി സരോജം, ഗോകുലം ഗോപാലന്, ഡോ.കെ.കെ.മുസ്തഫ, ഡോ.എം.കെ.സുരേഷ് ബാബു, ഡോ.കുഞ്ഞിരാമന്.പി.വി, പ്രൊഫ. ഒ.എം. വിജയറാണി, ശ്രീ.വി.ബാലന്, ശ്രീ.എന്‍.നന്ദകുമാര്‍, മേജര്‍.പി.ഗോവിന്ദന്, അനുരാഗ്.ഇ.കെ. ആശംസകള്‍ നേര്‍ന്നു. പ്രിസിപ്പാള്‍ ഡോ. പി.എം. ഇസ്മായില്‍ സ്വാഗതവും ഗിരീഷ് വിഷ്ണു നമ്പൂതിരി നന്ദിയും പറഞ്ഞു.
വിക്രം സാരാഭായ് സ്പേസ് സെന്ററിന്റെ ‘ഇന്ത്യ ബഹിരാകാശത്ത്’ മുതല്‍ ആരംഭിക്കുന്ന പ്രദര്‍ശനത്തില്‍ ഇന്ത്യന്‍ നേവി, നിഫ്റ്റ്, പിലിക്കോട് കാര്‍ഷിക ഗവേഷണ കേന്ദ്രം, ഇലക്ട്രിസിറ്റി ബോര്‍ഡ്, മെഡിക്കല്‍ കോളേജുകള്‍, മറൈന്‍ ഫിഷറീസ്, ഫോറസ്റ്റ് ഇന്‍സ്റ്റിറ്റുട്ട്, സ്റ്റേറ്റ് ആര്‍കൈവ്, ബിഎസ്എന്‍എല്‍, കാന്‍സര്‍ സെന്റര്‍, മണ്ണ് സംരക്ഷണ വിഭാഗം, തുടങ്ങി 70 ഓളം സ്ഥാപനങ്ങള്‍ 120 സ്റ്റാളുകളിലായി പ്രദര്‍ശനം ഒരുക്കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: