പയ്യന്നൂര്‍: തപസ്യ കലാ സാഹിത്യവേദി ഭാര്‍ഗ്ഗവക്ഷേത്ര പ്രദക്ഷിണ പരിപാടിയുടെ ഭാഗമായി നടത്തുന്ന സാഗരതീര സാംസ്കാരിക തീര്‍ത്ഥയാത്രക്ക് പയ്യന്നൂര്‍ ഗാന്ധി പാര്‍ക്കില്‍ ഒരുക്കിയകുട്ടമത്ത് ശ്രീധരന് മാസ്റ്റര്‍ നഗരിയില്‍ പൗരസ്വീകരണം നല്കി.
യാത്രാനായകന് എസ്.രമേശന്‍നായര്‍ രചിച്ച ഗാനങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ട് രമേശന് പെരിന്തട്ടയും സംഘവും അവതരിപ്പിച്ച ഗാനവസന്തത്തോടെ പരിപാടികള്‍ ആരംഭിച്ചു. തുടര്‍ന്ന് തപസ്യ കലാവിഭാഗം അവതരിപ്പിച്ച തെരുവുനാടകം അരങ്ങേറി. തുടര്‍ന്ന് നടന്ന സാംസ്കാരിക സദസ്സില്‍ എസ്.ശിവപ്രസാദ് ഷേണായി അദ്ധ്യക്ഷത വഹിച്ചു. മണി എടപ്പാള്‍, പി.പി.കരൂണാകരന് മാസ്റ്റര്‍, വി.പി.ബാലകൃഷ്ണ പൊതുവാള് എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച സദനം നാരായണന് (ജ്യോതിഷം ), കെ.വി.ആര്.പയ്യന്നൂര്‍ (സാംസ്കാരിക പ്രവര്‍ത്തനം), വി.പി.അപ്പുക്കുട്ട പൊതുവാള് (സംസ്കൃതം), പുളിയാമ്പിള്ളി ശങ്കര മാരാര്‍ (വാദ്യം), ടി.ടി.കൃഷ്ണന് (കഥകളി), പി.വി.കുട്ടികൃഷ്ണന് (അക്ഷരശ്ശോകം), കാനായി ശങ്കരന് വൈദ്യര് (വൈദ്യം), മാതമംഗലം കുമാരന് പണിക്കര്‍ (പൂരക്കളി), സി.വേണുഗോപാലന്‍ (സംഗീതം), ഇ.എ.കൃഷ്ണന് (കോല്‍ക്കളി), പി.പി.നാരായണന് ഗുരിക്കള്‍(കളരി മര്‍മ്മ ചികിത്സ), കലാമണ്ഡലം നാരായണന് നമ്പീശന് (കഥകളിസംഗീതം), ഹരിമോഹനന് മാസ്റ്റര്‍ (മ്യദംഗം), എം.ടി.അന്നൂര്‍(സിനിമ, നാടകം), ടി.കെ.സന്തോഷ് (സിനിമാ സംവിധാനം), എം.സുകുമാര്‍ജി (തിരക്കഥാകൃത്ത്), പടിഞ്ഞാറ്റയില്‍ രമേശന് (വെങ്കല ശില്പകല), കലാമണ്ഡലം ലത(നൃത്ത പരിശീലനം), സി.കെ.ദിനേശ്കുമാര്‍ (സിനിമാ നിര്‍മ്മാണം) എന്നിവരെ ആദരിച്ചു. അന്തരിച്ച ജ്യോതിഷ പണ്ഡിതന് അച്ചം വീട്ടില്‍ നാരായണ പൊതുവാള്‍ക്ക് ശ്രദ്ധാജ്ഞലി അര്‍പ്പിച്ച് പയ്യന്നൂര്‍ പാട്ടിന്റെ അവതരണവും നടന്നു. പാണപ്പുഴ പത്മനാഭന് പണിക്കര്‍ സ്വാഗതവും പ്രശാന്ത് ബാബു കൈതപ്രം നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: