പൂവത്തൂരമ്മയ്ക്ക് ആയിരങ്ങള്‍ പൊങ്കാലയര്‍പ്പിച്ചു

Thursday 14 January 2016 10:39 pm IST

മട്ടന്നൂര്‍: കൂടാളി പൂവത്തൂര്‍ മഹാവിഷ്ണു ക്ഷേത്രത്തില്‍ പൂവത്തൂരമ്മയ്ക്ക് മകരപ്പൊങ്കാലയര്‍പ്പിച്ചു. വിവിധ പ്രദേശങ്ങളില്‍ നിന്നായി ആയിരക്കണക്കിന് ഭക്തരാണ് മകരപ്പൊങ്കാല സമര്‍പ്പിക്കാനെത്തിയത്. കാലത്ത് 9.45ന് ക്ഷേത്രചാര്യന്‍ ബ്രഹ്മശ്രീ കരുമാരത്തില്ലത്ത് പരമേശ്വരന്‍ നമ്പൂതിരിപ്പാട് പണ്ടാര അടുപ്പിലേക്ക് അഗ്നി പകര്‍ന്നു. തുടര്‍ന്ന് മദ്രാസ് സംസ്‌കൃത കോളേജ് പ്രിന്‍സിപ്പാള്‍ ടിപിആര്‍ നമ്പൂതിരി ഭദ്രദീപം കൊളുത്തുകയും പൊങ്കാല അടുപ്പിലേക്ക് അഗ്നിപകരുകയുമായിരുന്നു. 11 മണിക്ക് നടന്ന പൊങ്കാല സമര്‍പ്പണത്തില്‍ 15 വയസ്സ് കഴിഞ്ഞ സ്ത്രീകളാണ് പങ്കെടുത്തത്. ദീര്‍ഘമംഗല്യം, വിദ്യാഭിവൃദ്ധി, സന്താനലബ്ദി, സന്താനസുഖം, രോഗശാന്തി, ആപല്‍നിവാരണം, കുടുംബസുഖം തുടങ്ങിയ പുണ്യങ്ങള്‍ പൊങ്കാല സമര്‍പ്പണംവഴി ലഭിക്കുമെന്നാണ് വിശ്വാസം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.