പെരുന്നിലം: ഈരാറ്റുപേട്ട ചേന്നാട് റോഡില്‍ പെരുന്നിലത്ത് സാമൂഹ്യ വിരുദ്ധശല്യവും മോഷണവും രൂക്ഷമാകുന്നു. രാത്രി സമയത്ത് വാഹനങ്ങളില്‍ നിന്നും ബാറ്ററിയും മറ്റ് ഉപകരണങ്ങളും മോഷണം പോകുന്നത് പതിവാണ്. ആളൊഴിഞ്ഞ സ്ഥലങ്ങളില്‍ പാര്‍ക്ക് ചെയ്തിരിക്കുന്ന ഇരുചക്ര വാഹനങ്ങള്‍ മറിച്ചിടുക, കാറ്റഴിച്ച് വിടുക, പെട്രോള്‍ തുറന്നു വിടുക എന്നിവയും ഇവരുടെ വിനോദമായിരിക്കുകയാണ്. തിരക്കൊഴിഞ്ഞ വഴിയോരത്ത് വാഹനം നിര്‍ത്തി പരസ്യമദ്യപാനവും പതിവാണ്. പോലീസ് പെട്രോളിംഗ് ഉര്ജ്ജിതമാക്കണെന്ന ആവശ്യം ശക്തമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: