ആഫ്രിക്കയില്‍ വീണ്ടും എബോള പടരുന്നു

Friday 15 January 2016 11:05 am IST

ഫ്രീടൗണ്‍: പശ്ചിമ ആഫ്രിക്കന്‍ രാജ്യമായ സിയറ ലിയോണില്‍ വീണ്ടും എബോള പടരുന്നു. കഴിഞ്ഞ ദിവസം സിയേറ ലിയോണില്‍ ഒരു കുട്ടി മരിച്ചതോടെയാണ് എബോള രോഗം വീണ്ടും സ്ഥിരീകരിച്ചത്. രാജ്യത്ത് എബോള ബാധ തുടച്ചു നീക്കപ്പെട്ടതായി ലോകാരോഗ്യ സംഘടന അറിയിച്ചതിനു തൊട്ടു പിന്നാലെയാണ് പുതിയ കേസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുത്. നാലായിരത്തോളം പേരാണ് സിയറ ലിയോണില്‍ എബോള രോഗബാധയെത്തുടര്‍ന്ന് മരണമടഞ്ഞിരുന്നത്. ഗ്വിനിയ, ലൈബീരിയ, നൈജീരിയ എന്നിവയാണ് രോഗം റിപ്പോര്‍ട്ടു ചെയ്തിട്ടുള്ള മറ്റു രാജ്യങ്ങള്‍. ശരീര ദ്രവങ്ങളിലൂടെയാണ് എബോള പകരുന്നത്. രോഗത്തിന് ഇതുവരെ ഫലപ്രദമായ ചികിത്സയൊന്നും കണ്ടെത്തിയിട്ടില്ല. തുടക്കത്തിലേ രോഗനിര്‍ണ്ണയം നടത്താനായാല്‍ രോഗിയെ രക്ഷിക്കാനുള്ള സാഹചര്യമുണ്ട്. എന്നാല്‍ രോഗാണു ശരീരത്തില്‍ പ്രവേശിപ്പ് രണ്ടു ദിവസം മുതല്‍ മൂന്നാഴ്ച വരെ കഴിഞ്ഞേ രോഗലക്ഷണങ്ങള്‍ കണ്ടു തുടങ്ങൂ എന്നതാണ് ചികിത്സ ദുഷ്‌ക്കരമാക്കുന്നത്. കുരങ്ങ് പോലുള്ള മൃഗങ്ങളില്‍ നിന്നാണ് രോഗം മനുഷ്യരില്‍ എത്തിയത്. മലേറിയ, കോളറ തുടങ്ങിയ പകര്‍ച്ചവ്യാധികള്‍ക്ക് സമാനമായ വൈറല്‍ രോഗമാണ് എബോളയും. എബോളയെ തുരത്താനുള്ള വാക്‌സിനുകള്‍ കണ്ടെത്താനുള്ള പരീക്ഷണങ്ങള്‍ പുരോഗമിക്കുകയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.